വിദ്യാനഗര്‍: കഞ്ചാവ് ലഹരിയില്‍ പുഴയിലേക്ക് എടുത്തുചാടിയ യുവാവിനെ പോലീസ് രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ണാടക ഹാവേരി കലിവാള് മനസക്കട്ടിയിലെ വീരഭദ്ര(35)യാണ് എടനീര്‍ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയത്. വിവരമറിഞ്ഞ് വിദ്യാനഗര്‍ എസ് ഐ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി യുവാവിനെ രക്ഷപ്പെടുത്തി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ എടനീരിലാണ് സംഭവം. ഇയാളുടെ കാലിന് പരിക്കേറ്റിട്ടുണ്ട്.