Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » » കുത്തേറ്റ് ആമ്പുലന്‍സ് ഡ്രൈവര്‍ക്ക് ഗുരുതരം

കുത്തേറ്റ് ആമ്പുലന്‍സ് ഡ്രൈവര്‍ക്ക് ഗുരുതരം

Written By Muhimmath News on Tuesday, 24 April 2018 | 17:59


കാഞ്ഞങ്ങാട്: ആംബുലന്‍സ് ഡ്രൈവറെ രണ്ടംഗ സംഘം ബിയര്‍ കുപ്പി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. പടന്നക്കാട് കരുവളത്തെ ഷെറിനാണ്(37) കുത്തേറ്റത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. പടന്നക്കാട്ടെ ഒരു ട്രസ്റ്റിന്റെ ആംബുലന്‍സില്‍ ഡ്രൈവറായ ഷെറിന്‍ കാഞ്ഞങ്ങാട് അരിമല ഹോസ്പിറ്റലിന് സമീപം ആംബുലന്‍സ് നിര്‍ത്തിയിട്ടശേഷം വീട്ടിലേക്ക് നടന്നു പോകുമ്പോള്‍ രണ്ടംഗസംഘം തടഞ്ഞുനിര്‍ത്തി ബിയര്‍കുപ്പി കൊണ്ട് കുത്തുകയായിരുന്നു. കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. 

പ്രദേശത്തെ കഞ്ചാവ് വില്‍പ്പനക്കെതിരെ നാട്ടുകാര്‍ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചുവരികയാണ്. ഈ കമ്മിറ്റിയിലെ അംഗമാണ് ഷെറിന്‍. കഞ്ചാവ് മാഫിയകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതിലുള്ള വിരോധമാണ് അക്രമത്തിന് കാരണമെന്ന് സംശയിക്കുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved