Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ചര്‍ച്ച പൊളിഞ്ഞു; അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി സമരം

404

We Are Sorry, Page Not Found

Home Page

കാസര്‍കോട്: കാസര്‍കോട് ട്രാഫിക്ക് നിയമം പാലിച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് സമ്മാനമായി ഒരു ലിറ്റര്‍ പെട്രോള്‍. കാസര്‍കോട് ആര്‍ ടി ഒ. റോഡ് സുരക്ഷാവാരത്തിന്റെ ഭാഗമായി റോഡ് സുരക്ഷാനിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും നിയമം പാലിക്കാനുള്ള പ്രവണത വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് അധികൃതര്‍ സമ്മാനവിദ്യ നടപ്പിലാക്കിയത്. മോട്ടോര്‍ വാഹന വകുപ്പ്, കെഎല്‍ 14 റൈഡേഴ്‌സ് ക്ലബ് നേതൃത്വത്തില്‍ നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ സമ്മാനാര്‍ഹരെ കണ്ടെത്തി പെട്രോള്‍ വിതരണം ചെയ്തു.

കാസര്‍കോട് ചന്ദ്രഗിരിപ്പാലം റോഡ്, വിദ്യാനഗര്‍ അന്ധവിദ്യാലയത്തിനു സമീപം, പഴയ പ്രസ് ക്ലബ് ജംഗ്ഷന്‍ എന്നിവിടങ്ങളിലായി നാല്‍പതോളം വാഹനങ്ങള്‍ പരിശോധിച്ചതില്‍ കാര്‍ ഓടിച്ച രണ്ടു വനിതകളുള്‍പ്പെടെ ഇരുപതു പേരാണ് സമ്മാനത്തിന് അര്‍ഹരായത്. നിയമം പാലിച്ചു വാഹനം ഓടിക്കുന്നവരില്‍ വനിതകളാണ് മുന്നിലെന്ന് ആര്‍ടിഒ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആറ് കാര്‍, രണ്ട് ഓട്ടോ, ഒരു പിക്കപ്പ് വാന്‍, 11 ഇരുചക്ര വാഹനങ്ങള്‍ക്കുമാണ് ഒരു ലീറ്റര്‍ വീതം പെട്രോള്‍ സമ്മാനമായി ലഭിച്ചത്. ചൊവ്വാഴ്ചയും പെട്രോള്‍ വിതരണം ഉണ്ടാകുമെന്ന് ആര്‍ ടി ഒ അറിയിച്ചു.

Leave A Reply