Latest News :
Home » » പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയാതായി പരാതി

പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയാതായി പരാതി

Written By Muhimmath News on Sunday, 15 April 2018 | 13:42



കാസര്‍കോട്: പ്ലസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി പരാതി. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അമ്മ വീട്ടില്‍ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥിക്ക് നേരെയാണ് പീഡനം നടന്നിരിക്കുന്നത്. 2017 സെപ്തംബറില്‍ ബദിയടുക്ക സ്റ്റേഷന്‍ പരിധിയിലുള്ള അച്ഛന്റെ വീട്ടിലെത്തിയപ്പോള്‍ വീട്ടില്‍ ആരുമില്ലാത്ത തക്കം നോക്കി പെണ്‍കുട്ടിയുടെ ബന്ധു തന്നെ പീഡിപ്പിച്ചതായാണ് പരാതി. 

പ്രതിക്കായി പോലീസ് അന്വേഷണം നടത്തി വരികയാണ്. വിദ്യാര്‍ത്ഥിനി കുമ്പള സ്റ്റേഷനിലാണ് പരാതി നല്‍കിയത്. കേസ് പിന്നീട് ബദിയടുക്ക പോലീസിന് കൈമാറുകയായിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved