Latest News :
...
Home » » പ്രതിഷേധ റാലി സംഘടിപ്പിച്ചു

പ്രതിഷേധ റാലി സംഘടിപ്പിച്ചു

Written By Muhimmath News on Saturday, 14 April 2018 | 17:25



കാസര്‍ഗോഡ്: ആസിഫ വധക്കേസിലെ പ്രതികളെ നീതിന്യായവ്യവസ്ഥയിലെ കടുത്ത ശിക്ഷനല്‍കി ഇന്ത്യന്‍ മതേതരജനാധിപത്യം കാത്ത് സൂക്ഷിക്കണമെന്ന് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള (സിപിടി ) ആവശ്യപ്പെട്ടു. ജമ്മുവിലെ കത്‌വയില്‍ എട്ടുവയസുകാരി ആസിഫ എന്ന പെണ്‍കുട്ടിയെ ക്ഷേത്രത്തിനുള്ളില്‍ ദിവസങ്ങളോളം പീഡിപ്പിച്ച ശേഷം മൃഗീയമായി കൊന്നുകളഞ്ഞ സംഭവത്തില്‍  രാജ്യം മുഴുവന്‍ പ്രതിഷേധം ഉയരുമ്പോള്‍ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള (സിപിടി ) കാസര്‍ഗോഡ് ജില്ല കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. 



വായമൂടികെട്ടി കാസര്‍ഗോഡ് നഗരത്തില്‍ പ്രതിഷേധ റാലി നടത്തി. ശേഷം ഒപ്പ് മരച്ചുവട്ടില്‍ നടന്ന പ്രതിഷേധ ധര്‍ണ സിപിടി  കാസര്‍ഗോഡ് ജില്ല സെക്രട്ടറി മൊയിതീന്‍ പൂവടുക്കയുടെ അദ്ധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡന്റ് സികെ നാസര്‍ കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറര്‍ ഉമ്മര്‍ പാടലടുക്ക മുഖ്യപ്രഭാഷണം നടത്തി. ജില്ല കോഡിനേറ്റര്‍ നൗഫല്‍ കാഞ്ഞങ്ങാട് പ്രസാദ് ബേഡഡുക്ക അബ്ദുല്ല കുമ്പള, മിഷല്‍ റഹ്മാന്‍, ഹമീദ് കോളിയടുക്ക, എം എം കെ പ്രസാദ്, ഉഷ ടീച്ചര്‍, മറിയക്കുഞ്ഞി കൊളവയല്‍, ബദറുദ്ദീന്‍ ചളിയംകോട്,  എം എസ് ഉറുമി, ശാഫി കാസര്‍ഗോഡ് തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി സംസാരിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved