Latest News :
Home » , » വീട് തകര്‍ന്നുവീണു; വീട്ടുകാര്‍ സംഭവസമയത്ത് വീട്ടിലില്ലാത്തതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

വീട് തകര്‍ന്നുവീണു; വീട്ടുകാര്‍ സംഭവസമയത്ത് വീട്ടിലില്ലാത്തതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Written By Muhimmath News on Thursday, 5 April 2018 | 16:43


കാസര്‍കോട്: നെല്ലിക്കുന്ന് ചേരങ്കൈ കടപ്പുറത്ത് വീട് നിലംപൊത്തി. പരേതനായ ബാബുപുഷ്പ ദമ്പതികളുടെ ഓടുമേഞ്ഞ വീടാണ് ബുധനാഴ്ച രാത്രി 8:10 മണിയോടുകൂടി തകര്‍ന്നുവീണത്. വീട്ടുകാര്‍ ബന്ധുവിന്റെ വീട്ടില്‍ പോയനേരത്താണ് വീട് നിലംപൊത്തിയത്. അതിനാല്‍ ആളപായമൊന്നുമുണ്ടായില്ല.

വീട്ടില്‍ കുട്ടികളടക്കം എട്ടുപേരാണ് താമസിക്കുന്നത്. പുഷ്പ, വിപിന്‍, ബബീഷ്, ബബിത, ഗീത, കുട്ടികളായ വിഷ്ണു(എട്ട്), വിഘ്‌നേഷ്(മൂന്നര), ആദിനാഥ്(3) എന്നിവരാണ് വീട്ടിലുള്ളത്. ഇവര്‍ ബന്ധുവായ സുമയുടെ തൊട്ടടുത്ത വീട്ടില്‍ ടി വി കാണാന്‍ പോയ നേരത്താണ് വീട് തകര്‍ന്നുവീണത്. ടി വി കണ്ടുകൊണ്ടിരിക്കെ വീട് തകര്‍ന്നുവീഴുന്ന ശബ്ദം കേട്ട് ഇവര്‍ ഓടിയെത്തുകയായിരുന്നു.

സംഭവത്തെതുടര്‍ന്ന് തീരദേശപോലീസ് സ്ഥലത്തെത്തി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിസിരിയ, കൗണ്‍സിലര്‍മാരായ ഉമ, മനോഹരന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved