Latest News :
...
Home » , » കാസര്‍കോട്ട് നിന്നും കാണാതായ വീട്ടമ്മയെ പൊന്നാനി മതപഠന കേന്ദ്രത്തില്‍ നിന്ന് കണ്ടെത്തി

കാസര്‍കോട്ട് നിന്നും കാണാതായ വീട്ടമ്മയെ പൊന്നാനി മതപഠന കേന്ദ്രത്തില്‍ നിന്ന് കണ്ടെത്തി

Written By Muhimmath News on Monday, 23 April 2018 | 17:29


കാസര്‍കോട്: കാസര്‍കോട്ട് നിന്നും കാണാതായ വീട്ടമ്മയെ പൊന്നാനി മതപഠന കേന്ദ്രത്തില്‍ നിന്ന് കണ്ടെത്തി. ചട്ടഞ്ചാലിലെ തിമ്മി (65) എന്ന സ്ത്രീയെയാണ് വിഷുവിന് തലേ ദിവസം മുതല്‍ കാണാതായത്. ചട്ടഞ്ചാലിലെ ഒരു മുസ്ലീം കുടുംബത്തില്‍ ജോലി ചെയ്തു വരികയായിരുന്നു തിമ്മി. ബന്ധുക്കള്‍ വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് തിമ്മിയെ പൊന്നാനി മൈനത്തുല്‍ ഇസ്ലാം സഭയുടെ കീഴിലുള്ള മതപഠന കേന്ദ്രത്തില്‍ നിന്നും കണ്ടെത്തിയത്.

ഇവര്‍ക്ക് ഏഴ് മക്കളുണ്ട്. തിമ്മിയെ തിങ്കളാഴ്ച രാവിലെ വിദ്യാനഗറിലെത്തിച്ചു. മക്കളുടെ കൂടെ പോകാന്‍ വിസമ്മതിച്ചു. ഇളയ മകന്റെ വിവാഹവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ വീട്ടില്‍ ഉണ്ടായിരുന്നതായി തമ്മി പോലീസിനെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. തിമ്മിയെ തിങ്കളാഴ്ച വൈകീട്ടോടെ കോടതിയില്‍ ഹാജരാക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved