Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » » ചട്ടഞ്ചാലില്‍ ഗെയില്‍ പൈപ്പ് ലൈന്‍ നാട്ടുകാര്‍ തടഞ്ഞു

ചട്ടഞ്ചാലില്‍ ഗെയില്‍ പൈപ്പ് ലൈന്‍ നാട്ടുകാര്‍ തടഞ്ഞു

Written By Muhimmath News on Monday, 9 April 2018 | 17:23


ചട്ടഞ്ചാല്‍: ചട്ടഞ്ചാല്‍പുത്തരിയടുക്കം വഴി കടന്നുപോകുന്ന ഗെയില്‍ പൈപ്പ് ലൈന്‍ ഇടുന്നത് ഇന്ന് രാവിലെ നാട്ടുകാര്‍ തടസ്സപ്പെടുത്തി. നേരത്തേയുള്ള അലൈന്‍മെന്റില്‍ വ്യത്യാസം വരുത്തി പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ നീക്കം തുടങ്ങിയതോടെയാണ് തടഞ്ഞത്. 33 കുടുംബങ്ങളുടെ സ്ഥലത്ത് കൂടിയാണ് പൈപ്പ് ലൈന്‍ കടന്നു പോകുന്നത്. തുടര്‍ന്ന് കലക്ടര്‍ ഇടപെട്ട് പണി നിര്‍ത്തിവെക്കുകയായിരുന്നു. 

സി.പി.എം. ഏരിയാ സെക്രട്ടറി മണികണ്ഠന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.ഡി. കബീര്‍, കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ടി.പി. നിസാര്‍, ഇ. കുഞ്ഞിക്കണ്ണന്‍, ബി. അഹമ്മദലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved