Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എസ് എസ് എഫ് ജില്ല ഉണര്‍ത്തു സമ്മേളനം; സിയാറത്ത് 400 കേന്ദ്രങ്ങളില്‍

404

We Are Sorry, Page Not Found

Home Page

ഉപ്പള: ബേക്കൂര്‍ രിഫാഇയ്യ ദഫ് കൊട്ടിലിന് അഞ്ച് പതിറ്റാണ്ട്  നേതൃത്വം നല്‍കിയ മൂല ബേക്കൂര്‍ മൂസ ഹാജി ഇനി ഓര്‍മ.  ജില്ലയിലെ പ്രധാന ദഫ് റാത്തീബ് മജ്‌ലിസായ ബേക്കൂര്‍ രിഫാഇയ്യ മസ്ജിദ് ശില്‍പിയും  ദീര്‍ഘകാല പ്രസിഡന്റുമായ മൂസ ഹാജി പ്രസ്ഥാന നേതാക്കളെയും പണ്ഡിതരെയും അങ്ങേയറ്റം സ്‌നേഹിച്ച ഉദാരമതിയായിരുന്നു. 
  
ബേക്കൂറിലെ ദഫ് മജ്‌ലിസിലേക്കും മറ്റു പരിപാടികളിലേക്കും പ്രധാന ആലിമീങ്ങളെ ക്ഷണിച്ചു കൊണ്ട് വരികയും മാന്യമായ നിലയില്‍ സ്വീകരിക്കുകയും ചെയ്യുക പതിവായിരുന്നു. മക്കളെയെല്ലാം പ്രസ്ഥാന വഴിയില്‍ വളര്‍ത്തിക്കൊണ്ട് വരാനും ആദര്‍ശ ദൃഢത നല്‍കാനും  ശ്രദ്ധിച്ചിരുന്നു. സൗമ്യ സ്വഭാവം കൊണ്ട് വലിയ ബന്ധങ്ങള്‍ സ്ഥാപിച്ച അദ്ദേഹം എല്ലാവരുമായും അടുപ്പം കാത്തു സൂക്ഷിക്കാന്‍ ശ്രദ്ധിച്ചിരുന്നു.   
     കുടുംബ സുഹൃദ ബന്ധങ്ങള്‍ക്ക് വലിയ വില കല്‍പിച്ചിരുന്ന മൂസ ഹാജിയുടെ മരണവും എല്ലാ ബന്ധുക്കളും നാട്ടുകാരും ഒത്ത് കൂടിയ വീട്ടിലെ വിവാഹ ദിവസം തന്നെയാണുണ്ടായത്. മകന്‍ ഫാറൂഖിന്റെ  വിവാഹ ചടങ്ങുകള്‍ വീട്ടില്‍ നടന്നത് ശനിയാഴ്ചയായിരുന്നു. വൈകിട്ട് മകളുടെ മകളുടെയും നികാഹുണ്ടായിരുന്നു.  വീട്ടിലെത്തിയവരെയെല്ലാം  സ്വീകരിക്കുകയും എല്ലാ ചടങ്ങുകള്‍ക്കും നേതൃത്വം നല്‍കുകയും ചെയ്ത് ഉറങ്ങാന്‍ കിടന്നതായിരുന്നു. പുലര്‍ച്ചെ നെഞ്ച് വേദനയെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 
  മണിക്കൂറുകള്‍ക്ക് മുമ്പ് എല്ലാവരോടും പ്രസന്നതയോടെ സംസാരിച്ചിരുന്ന അദ്ദേഹത്തിന്റെ മരണം ഉള്‍ക്കൊള്ളാനാവാതെ വിതുമ്പുകയാണ് ബന്ധുക്കളും സ്‌നേ ജനങ്ങളും. 
  തന്റെ വീടിന് സമീപം    രിഫാഇ റാത്തീബിന്റെ ഈരടികളാല്‍ ധന്യമായി ഒരുപാട് ആത്മീയ പരിപാടികള്‍ക്ക്  വേദിയായ  ബേക്കൂര്‍ രിഫാഇയ്യ മസ്ജിദ് അങ്കണത്തില്‍ തന്നെ അന്ത്യ വിശ്രമം കൊള്ളാനും ഭാഗ്യമുണ്ടായി.  സമസ്ത കേന്ദ്ര മുശാവറാംഗം എം അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കി.
   
എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി മുഹമ്മദ് പാത്തൂര്‍, കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ഹമീദ് മൗലവി ആലമ്പാടി, കന്തല്‍ സൂപ്പി മദനി, ബശീര്‍ പുളിക്കൂര്‍, ശാഫി സഅദി, സിദ്ദീഖഅ സഖാഫി ബായാര്‍, മൂസ സഖാഫി പൈവളിഗെ തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു. 
     
മയ്യിത്ത് നിസ്‌കാരിക്കാനും പ്രത്യേകം പ്രാര്‍ഥന നടത്താനും നേതാക്കള്‍ ആഹ്വാനം ചെയ്തു.  


Leave A Reply