Latest News :
Home » , , » കഠുവ കേസ് വിചാരണ കാഷ്മീരിനു പുറത്തേക്ക് മാറ്റണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം

കഠുവ കേസ് വിചാരണ കാഷ്മീരിനു പുറത്തേക്ക് മാറ്റണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം

Written By Muhimmath News on Sunday, 15 April 2018 | 17:07


ജമ്മു: രാജ്യത്ത് വന്‍ വിവാദത്തിന് തിരികൊളുത്തിയ കഠ്‌വ ബലാത്സംഗ കൊലപാതക കേസിന്റെ വിചാരണ കശ്മീരില്‍ വേണ്ടെന്ന് പെണ്‍കുട്ടിയുടെ കുടുംബം. വിചാരണ കശ്മീരിന് പുറത്തെവിടെയെങ്കിലും നടത്തണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നും എട്ടുവയസ്സുകാരിയുടെ  കുടുംബം അറിയിച്ചു. കേസില്‍ ശക്തമായ രാഷ്ട്രീയ 
ഇടപെടല്‍ നടക്കുന്ന സാഹചര്യത്തിലാണ് കുടുംബത്തിന്റെ നീക്കം.


പൊലീസുകാരെ കേസില്‍ പ്രതിചേര്‍ത്തതിനെതിരെ ഹിന്ദു ഏക്ത മഞ്ച് നടത്തിയ മാര്‍ച്ചില്‍ ബി.ജെ.പി മന്ത്രിമാരായ ചന്ദ്രപ്രകാശ് ഗംഗയും ലാല്‍ സിങും പങ്കെടുത്തത് വിവാദത്തിന് വഴിവെച്ചിരുന്നു. പാര്‍ട്ടി നിര്‍ദേശപ്രകാരമാണ് മാര്‍ച്ചില്‍ പങ്കെടുത്തതെന്ന മന്ത്രിമാരുടെ വെളിപ്പെടുത്തലും വിവാദത്തിന് ആക്കം കൂട്ടി. മന്ത്രിമാര്‍ക്കെതിരെ കേസെടുക്കണമെന്ന് പെണ്‍കുട്ടിയുടെ കുടുംബവും പ്രതിപക്ഷപാര്‍ട്ടികളായ കോണ്‍ഗ്രസും സി.പി.എമ്മും ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved