Latest News :
കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം; സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങുന്നു
Home » , , » കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ വാര്‍ഷിക കൗണ്‍സില്‍ ക്യാമ്പ് 17ന് കുണിയയില്‍

കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ വാര്‍ഷിക കൗണ്‍സില്‍ ക്യാമ്പ് 17ന് കുണിയയില്‍

Written By Muhimmath News on Sunday, 8 April 2018 | 19:25


കാസര്‍കോട്: കേരള മുസിലിം ജമാഅത്ത് കാസര്‍കോട് ജില്ലാ വാര്‍ഷിക കൗണ്‍സില്‍ ക്യാമ്പ് ഈ മാസം 17ന് കുണിയ മിന്‍ഹാജ് പബ്ലിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. യൂണിറ്റ് മുതല്‍ ജില്ല വരെ പ്രവര്‍ത്തകരെയും ഘടകങ്ങളെയും ശാക്തീകരിക്കുന്നതിനുള്ള കര്‍മ പദ്ധതി ചര്‍ച്ചക്കു വിധേയമാക്കും.

രാവിലെ 10ന് രജിസ്‌ട്രേഷന്‍ തുടങ്ങും. 11ന് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങളുടെ അധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി കെ എം എ റഹീം സാഹിബ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന
ഉമറാ സമ്മേളന പ്രമേയം ജില്ലാ നിരീക്ഷകന്‍ ഹാമിദ് മാസ്റ്റര്‍ കണ്ണൂര്‍ അവതരിപ്പിക്കും.


 വാര്‍ഷിക റിപ്പോര്‍ട്ട് ജില്ലാ ജനറല്‍ സെക്രട്ടറി ഹമീദ് മൗലവി ആലമ്പാടിയും സാമ്പത്തിക റിപ്പോര്‍ട്ട്, ബഡ്ജറ്റ് എന്നിവ ഫിനാന്‍സ് സെക്രട്ടറി ഹകീം ഹാജി കളനാടും അവതരിപ്പിക്കും. വിവിധ വിഭാഗങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് ജില്ലാ സെക്രട്ടറിമാരായ സുലൈമാന്‍ കരിവെള്ളൂര്‍, കെ എച്ച് അബ്ദുല്ല മാസ്റ്റര്‍, മദനി ഹമീദ് കാഞ്ഞങ്ങാട്, ഇ പി എം കുട്ടി  തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

 ഉപാധ്യക്ഷന്‍മാരായ കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, മുക്രി ഇബ്രാഹീം ഹാജി,  കുബണൂര്‍ ഇബ്രാഹീം ഹാജി, ശാഹുല്‍ ഹമീദ് ഹാജി ഉദിനൂര്‍ പ്രസംഗിക്കും. വൈകിട്ട് 4ന് സമാപിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved