Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page

കാസര്‍കോട്: കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ രണ്ടാം വാര്‍ഷിക കൗണ്‍സില്‍ ചെവ്വാഴ്ച രാവിലെ 10ന് കുണിയ മിന്‍ഹാജ് പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. യൂനിറ്റ് മുതല്‍ ജില്ല വരെയുള്ള പ്രവര്‍ത്തകരെയും ഘടകങ്ങളെയും ശാക്തീകരിക്കുന്നതിനുള്ള കര്‍മപദ്ധതി ചര്‍ച്ച ചെയ്യും. സംസ്ഥാന ഉമറാ കോണ്‍ഫറന്‍സ് രജിസ്‌ട്രേഷനുളള നടപടികള്‍ പൂര്‍ത്തീകരിക്കും. 

രാവിലെ 9.30ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. 10 മണിക്ക് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ ജനറല്‍ സെക്രട്ടറി എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രതിനിധികളായി യു അബൂബക്കര്‍ സാഹിബ് പ്രമേയം അവതരിപ്പിക്കും. ഹമീദ് മാസ്റ്റര്‍ കണ്ണൂര്‍ നിരീക്ഷകനായിരിക്കും. ജില്ലാ വാര്‍ഷിക റിപ്പോര്‍ട്ട് ജനറല്‍  സെക്രട്ടറി എസ് എ അബ്ദുല്‍ ഹമീദ് മൗലവി ആലംപാടിയും സാമ്പത്തിക റിപ്പോര്‍ട്ട്, ബഡ്ജറ്റ് എന്നിവ ഫിനാന്‍സ് സെക്രട്ടറി ഹകീം ഹാജി കളനാടും അവതരിപ്പിക്കും. 

വിവിധ വിഭാഗങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് ജില്ലാ സെക്രട്ടറിമാരായ സുലൈമാന്‍ കരിവെള്ളൂര്‍, കെ എച്ച് അബ്ദുല്ല മാസ്റ്റര്‍, ബശീര്‍ പുളിക്കൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി എന്നിവര്‍ നേതൃത്വം നല്‍കും. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, കെ സി ഹുസൈന്‍ സഅദി, മുക്രി ഇബ്‌റാഹിം ഹാജി, ഇബ്‌റാഹിം ഹാജി കുബനൂര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. 

Leave A Reply