മലപ്പുറം: ദേശീയ പാത സര്‍വേക്കെതിരായ നാട്ടുകാരുടെ സമരത്തിനിടെ വേങ്ങര ഏആര്‍ നഗറില്‍ സംഘര്‍ഷം. പോലീസിന് നേരെ സമരക്കാര്‍ കല്ലെറിഞ്ഞു. തുടര്‍ന്ന് പോലീസ് ലാത്തിവീശി. ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് പോലീസിനെതിരെ നാട്ടുകാര്‍ പ്രതിഷേധം കടുപ്പിച്ചു. സംഘര്‍ഷത്തിനിടെ ഒരു പെണ്‍കുട്ടി കുഴഞ്ഞു വീണു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. വീടുകളില്‍ കയറിയും പോലീസ് മര്‍ദിച്ചതായി സമരക്കാര്‍ ആരോപിച്ചു. അതേസമയം, നാട്ടുകാര്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് ലാത്തി വീശിയതെന്ന് പോലീസ് പറഞ്ഞു.