Latest News :
...
Home » , , , , » പള്ളിനേര്‍ച്ചയ്ക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു

പള്ളിനേര്‍ച്ചയ്ക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു

Written By Muhimmath News on Tuesday, 3 April 2018 | 11:59

പാലക്കാട്: മേലാര്‍ക്കോട് ചീനിക്കോട് പള്ളി നേര്‍ച്ചയ്ക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം. തൃശ്ശൂര്‍ സ്വദേശിയായ കണ്ണനാണ് ആനയുടെ കുത്തേറ്റ് മരിച്ചത്.

ആലത്തൂരിനടത്തുള്ള മേലാര്‍കോട് മസ്താന്‍ ഔലിയ വലിയപള്ളി നേര്‍ച്ചയ്ക്കിടെ ഊക്കന്‍സ് കുഞ്ചു എന്ന ആനയാണ് ഇടഞ്ഞത്.
ആനയിടഞ്ഞതും നാട്ടുകാര്‍ ചിതറിയോടി. ആനയെ തളയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പാപ്പാന്‍ കണ്ണനെ ആന കുത്തി വീഴ്ത്തുന്നത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
തൃശൂരില്‍ നിന്നുള്ള എലിഫന്റ്‌സ് സ്‌ക്വാഡും പൊലീസും ചേര്‍ന്ന് മണിക്കൂറുകളുടെ ശ്രമത്തിനിടെയാണ് ആനയെ തളച്ചത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved