Latest News :
Home » , » വൈ സുധീര്‍ കുമാര്‍ ഷെട്ടിയെ തുളുനാട് മിത്ര പുരസ്‌ക്കാരം നല്‍കി ആദരിക്കും

വൈ സുധീര്‍ കുമാര്‍ ഷെട്ടിയെ തുളുനാട് മിത്ര പുരസ്‌ക്കാരം നല്‍കി ആദരിക്കും

Written By Muhimmath News on Monday, 16 April 2018 | 21:18


അബുദാബി: അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി ദശ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി  ഏപ്രില്‍ 19ന് വ്യാഴാഴ്ച ഇന്ത്യന്‍ ഇസ്ലാമിക് സെന്റെറില്‍ നടക്കുന്ന ചടങ്ങില്‍ യു എ ഇ എക്‌സ്‌ചേഞ്ച ഗ്ലോബല്‍ പ്രസിഡണ്ട് വൈ സുധീര്‍ കുമാര്‍ ഷെട്ടിയെ തുളുനാട് മിത്ര പുരസ്‌ക്കാരം നല്‍കി ആദരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. മുസ്ലിം ലീഗ് ദേശീയ നേതാവും എം പിയുമായ ഇ ടി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് മുഖ്യ പ്രഭാഷണം നടത്തും. പി.ബി അബ്ദുല്‍ റസാഖ് എം എല്‍ എ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്‌റഫ് എന്നിവര്‍ സംബന്ധിക്കും. ദശ വാര്‍ഷികാഘോഷത്തോടനുബന്ധിച്ചു വിവിധ സാംസ്‌കാരിക പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. 

കര്‍ണ്ണാടകയോട് ചേര്‍ന്ന പെര്‍ള ഗ്രാമത്തില്‍ ജനിച്ച് ഉത്തര മലബാറിന്റെയും ദക്ഷിണ കര്‍ണ്ണാടകയുടെയും സാമൂഹ്യ  സാംസ്‌ക്കാരിക മണ്ഡലങ്ങളില്‍ നിറ സാന്നിധ്യമായും പ്രവാസ ലോകത്ത് മലയാളിക്ക് പ്രത്യേകിച്ച്  മഞ്ചേശ്വരം നിവാസികള്‍ക്ക് അഭിമാനിക്കാവുന്ന ഒട്ടേറെ സംരംഭങ്ങളുടെ അമരക്കാരനായി പ്രവര്‍ത്തിച്ചു വരുന്നത് പരിഗണിച്ചാണ് വൈ സുധീര്‍ കുമാര്‍ ഷെട്ടിയെ പുരസ്‌ക്കാരം നല്‍കാന്‍ തീരുമാനിച്ചതെന്ന് ഭാരവാഹികള്‍ അറിയിച്ചു. 
ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലും സാമൂഹ്യ സാംസ്‌ക്കരിക രംഗങ്ങളിലും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുകയും ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ നിരവധി പുരസ്‌ക്കാരങ്ങള്‍ നേടുകയും ചെയ്ത സേഫ് ലൈന്‍ മാനേജിങ് ഡയറക്ടര്‍  അബൂബക്കര്‍ കുറ്റിക്കോലിനെ ചടങ്ങില്‍ ആദരിക്കും. യു കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂറോപ്പ് ബിസിനസ് അസംബ്ലി യുടെ ക്വീന്‍ വിക്ട്‌ടോറിയ കൊമ്മേമൊറേറ്റിവ മെഡല്‍ നേട്ടം കൈവരിച്ചത് പരിഗണിച്ചാണ് ആദരിക്കുന്നത്.

കാല്‍ നൂറ്റാണ്ട് കാലം കാറോട്ട മേഖലയില്‍ യു എ യില്‍ അടക്കം ദേശീയ അന്തര്‍ ദേശീയ ചാംപ്യന്‍ഷിപ് നേടിയ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ഉടമ മൂസ ഷെരീഫ്, മുന്‍ ഇന്ത്യന്‍  കബഡി ടീം ക്യാപ്റ്റനായ ജഗദീഷ് കുമ്പള എന്നിവര്‍ അതിഥികളായി പങ്കെടുക്കും.19 വ്യാഴാഴ്ച വൈകിട്ട് 7 മുതല്‍ 9 വരെ ഇശല്‍ തനിമ അരങ്ങേറും.  പ്രമുഖ മാപ്പിള പാട്ട് ഗായകരായ മുജീബ് ഉപ്പള, റാഫി മഞ്ചേരി, ഹാഫിസ് ഇരിക്കൂര്‍ അസ്ഹര്‍ കമ്പില്‍, ആയിശ  ബാശിത്, ബേബി നിമ തുടങ്ങിയവര്‍ പങ്കെടുക്കും. 

പത്ര സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാനും മണ്ഡലം പ്രസിഡന്റുമായ സെഡ് എ മൊഗ്രാല്‍,  ജനറല്‍ കണ്‍വീനര്‍  യു എം മുജീബ് മൊഗ്രാല്‍,  അസീസ് പെര്‍മുദെ, സുല്‍ഫി ഷേണി, അബ്ദുല്‍ റഹമാന്‍ ബായാര്‍ എന്നിവര്‍ സംബന്ധിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved