Latest News :
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അറസ്റ്റില്‍
Home » , » ശാസ്ത്ര വിസ്മയം തീര്‍ത്ത് നോട്ടെക്ക് സമാപിച്ചു

ശാസ്ത്ര വിസ്മയം തീര്‍ത്ത് നോട്ടെക്ക് സമാപിച്ചു

Written By Muhimmath News on Thursday, 5 April 2018 | 17:10


അബുദാബി : രിസാല സ്റ്റഡി സര്‍ക്കിള്‍ അബുദാബി സിറ്റി സംഘടിപ്പിച്ച ശാസ്ത്ര, സാങ്കേതിക വിദ്യ എക്‌സിബിഷന്‍ അവിസെന്ന ലോഞ്ചില്‍ അരങ്ങേറി. പ്രമുഖ ഐ ടി വിദഗ്ദ്ധന്‍ സിദ്ധീക്ക് കരേക്കാട് എക്‌സ്‌പോ ഉദ്ഘാടനം ചെയ്തു.

വിവിധ ശാസ്ത്ര മേഖലകളിലെ നൂതന കണ്ടുപിടുത്തങ്ങളും സാങ്കേതിക വിദ്യകളും ഒരുക്കി സംവിധാനിച്ച പവലിയനുകള്‍ ജനോപകാരപ്രദമായി മാറി.

ദ ബ്രെയിന്‍, ട്യൂട്ടറിംഗ്, സെമിന, കരിയര്‍ പോയിന്റ്, ലൈഫ് ടിപ്‌സ്, ഡോക്യുമെന്ററി, ഡിജിറ്റല്‍ ഫോട്ടോഗ്രഫി തുടങ്ങിയ മത്സരങ്ങളില്‍ വിവിധ ക്യാറ്റഗറികളിലായി വിദ്യാര്‍ത്ഥികള്‍ മത്സരിച്ചു.

ടെക്‌നിക്കല്‍, വ്യോമയാന, മെഡിക്കല്‍ രംഗത്തെ നൂതന സംവിധാനങ്ങളെ ക്കുറിച്ച് വിശദീകരിക്കുന്ന വിവിധ സെക്ടറുകള്‍ ഒരുക്കിയ സ്റ്റാളുകളില്‍ അവസാനം വരെ സന്ദര്‍ശകരുടെ തിരക്കനുഭവപ്പെട്ടു. സെക്ടറുകള്‍ തമ്മിലെ മത്സരത്തില്‍ മുറൂര്‍, നാദിസിയ, ഖാലിദിയ എന്നീ സെക്ടറുകള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

രിസാല സ്റ്റഡി സര്‍ക്കിള്‍ ജി.സി നേതാക്കളായ അബൂബക്കര്‍ അസ്ഹരി,  അബ്ദുല്‍ ബാരി പട്ടുവം എന്നിവര്‍ ചേര്‍ന്ന് വിജയികള്‍ക്ക് ട്രോഫി സമ്മാനിച്ചു.

സയ്യിദ് മുഹമ്മദ് ബുഖാരി കൊന്നാര, അബ്ദുള്ള പൊന്മുണ്ടം,ഇബ്രാഹിം മാസ്റ്റര്‍, റഷീദ് സഖാഫി, കബീര്‍, നൗഫല്‍, ശിഹാബ് തൂണേരി,  സുബൈര്‍ ബാലുശ്ശേരി, യാസിര്‍ വേങ്ങര, സവാദ് കൂത്തുപറമ്പ്,  തുടങ്ങിയവര്‍  സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved