Latest News :
Home » , , » അസ്മാഹുല്‍ ഹുസ്‌നാ ദുആ മജ്‌ലിസും അനുസ്മരണവും സംഘടിപ്പിച്ചു

അസ്മാഹുല്‍ ഹുസ്‌നാ ദുആ മജ്‌ലിസും അനുസ്മരണവും സംഘടിപ്പിച്ചു

Written By Muhimmath News on Saturday, 7 April 2018 | 17:36


മൊഗ്രാല്‍ പുത്തൂര്‍: കോട്ടക്കുന്ന് മര്‍കസുല്‍ മൈമന്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മേമ്മൊറിയല്‍ സ്റ്റഡി സെന്ററില്‍ മാസന്തോറും നടക്കുന്ന അസ്മാഹുല്‍ ഹുസ്‌നാ ദുആ മജ്‌ലിസും മൊഗ്രാല്‍ പുത്തൂരിന്റെ ആത്മീയ നേതൃത്വമായിരുന്ന ഹാജി എന്‍.എം ഉസ്മാന്‍ ഉസ്താദ് അനുസ്മരണവും സംഘടിപ്പിച്ചു.

വൈകുന്നേരം 5 മണിക്ക് നടന്ന മഹ്‌ളറത്തുല്‍ ബദ്‌രിയ്യയ്ക്ക് സ്വാലിഹ് ജൗഹരി ഗട്ടമനേ, ഹാഷിര്‍ അബ്ബാസ്, ജവാദ് മൊഗ്രാല്‍ പുത്തൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സയ്യിദ് എസ്.കെ തങ്ങള്‍, സഈദ് സഅദി കോട്ടക്കുന്ന്, അബ്ദുല്‍ റസ്സാഖ് സഖാഫി,അബ്ദുല്‍ സലാം സഅദി,ലതീഫ് സഖാഫി മൊഗ്രാല്‍,സ്വാലിഹ് ജൗഹരി ഗട്ടമനേ,റസ്സാഖ് മാസ്റ്റര്‍ അക്കാദമി,ഔഫ് ദേശാങ്കുളം, അബ്ദുള്ള ദേശാങ്കുളം,ഖാദര്‍ കമ്പാര്‍,മൈമന്‍ വിദ്യാര്‍ത്ഥികളായ ഫാറൂഖ് മൊഗര്‍,തബ്ഷീര്‍ മൊഗര്‍ തുടങ്ങിയ പ്രമുഖര്‍ ഉസ്മാന്‍ ഉസ്താദ് അനുസ്മരണ പ്രഭാഷണം നടത്തി.അസ്മാഹുല്‍ ഹുസ്‌നാ ദുആ മജ്‌ലിസിന് സഈദ് സഅദി കോട്ടക്കുന്ന് നേതൃത്വം നല്‍കി. സമാപന കൂട്ടുപ്രാര്‍ത്ഥനയ്ക്ക് സയ്യിദ് ബദ്‌റുദ്ധീന്‍ അല്‍ഹാഷിം തങ്ങള്‍ കിന്നിങ്കാര്‍ നേതൃത്വം നല്‍കി.

എ.കെ അഷ്‌റഫ് ഹിമമി സഖാഫി മഞ്ചേശ്വരം, ശെഫീഖ് ഹിമമി സഖാഫി, അബ്ദുള്ള മുസ്ലിയാര്‍, എ.കെ കമ്പാര്‍, മുഹമ്മദ് ഹാജി പയ്യക്കി, മുഹമ്മദ് മുണ്ടേക്ക, കരീം മുസ്ലിയാര്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved