Latest News :
Home » , » മീനച്ചിലാറ്റില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മീനച്ചിലാറ്റില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

Written By Muhimmath News on Tuesday, 17 April 2018 | 17:25


കോട്ടയം: കോട്ടയത്തിനടുത്ത് മീനച്ചിലാറ്റില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. കുമാരനെല്ലൂര്‍ സ്വദേശികളായ വിദ്യാര്‍ത്ഥികളാണ് മരിച്ചത്.

ഉച്ചയോടെ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. അപകടത്തില്‍ ഇവരോടൊപ്പമുണ്ടായിരുന്ന രണ്ടു വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടു.

കോട്ടയത്തുനിന്ന് വെക്കേഷന്‍ ആഘോഷിക്കാനെത്തിയ കുമാരനെല്ലൂര്‍ സ്വദേശികളായ മുഹമ്മദ് റിയാസ്, ക്രിസ്റ്റഫര്‍ എന്നിവരാണ് മരിച്ചത്.

മീനച്ചിലാറ്റിലെ ഉറവക്കയം എന്ന ഭാഗത്ത് വെച്ചാണ് ഇവര്‍ക്ക് അപകടം സംഭവിച്ചത്. പൊതുവേ ആഴമേറിയ ഭാഗമായതിനാല്‍ ഇവിടെയിറങ്ങുന്നത് നാട്ടുകാര്‍ നേരത്തേ തടഞ്ഞിരുന്നതാണ്.

മരിച്ച വിദ്യാര്‍ത്ഥികളിലൊരാള്‍ കാല്‍വഴുതി വീഴുന്നതു കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമത്തെയാളും അപകടത്തില്‍ പെട്ടത്. മൃതദേഹങ്ങള്‍ ഈരാറ്റുപേട്ടയ്ക്കടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കയാണ്.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved