Latest News :
...
Home » » പുറംകടലില്‍ തോണിയില്‍ ബോട്ടിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

പുറംകടലില്‍ തോണിയില്‍ ബോട്ടിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

Written By Muhimmath News on Monday, 9 April 2018 | 12:28
























കുമ്പള: മീന്‍പിടിക്കുന്നതിനിടെ പുറംകടലില്‍ തോണിയില്‍ ബോട്ടിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു. പെര്‍വാഡ് കടപ്പുറത്തെ ഹസൈനാര്‍ (38), ഇബ്രാഹിം (30), പള്ളിക്കുഞ്ഞി (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കുമ്പള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. 

ഞായറാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ മറ്റു തോണികളിലുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിക്കുകയായിരുന്നു. പുലര്‍ച്ചെയാണ് .എന്‍ജിന്‍ ഘടിപ്പിച്ച നാടന്‍വള്ളത്തില്‍ ഏഴുപേര്‍ കടലില്‍ മീന്‍പിടിക്കാന്‍ പോയത്. അപകടത്തില്‍ എന്‍ജിനും തോണിയും തകര്‍ന്നു. മീന്‍വലയും നഷ്ടപ്പെട്ടതായി പരിക്കേറ്റവര്‍ പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved