Wednesday, 25 April 2018

മിന്‍ഹാജ് സ്വലാത്ത് വെള്ളിയാഴ്ച; സുഹൈല്‍ അസ്സഖാഫ് തങ്ങള്‍ മടക്കര നേതൃത്വം നല്‍കും

ബേക്കല്‍: മിന്‍ഹാജുസുന്നയുടെ കീഴില്‍ മാസാന്തം നടന്നു വരുന്ന സ്വലാത്ത് വെള്ളിയാഴ്ച മിന്‍ഹാജ് കാമ്പസില്‍ നടക്കും. വൈകുന്നേരം 7 മണിക്ക് മിന്‍ഹാജുസുന്ന ഉപാദ്യക്ഷന്‍  സയ്യിദ് ഇസ്മായില്‍ അസ്ഹര്‍ അല്‍ബുഖാരി തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന പരിപാടിയില്‍   സയ്യിദ് സുഹൈല്‍ അസ്സഖാഫ് തങ്ങള്‍ മടക്കര സ്വലാത്ത് മജ്‌ലിസ്, കൂട്ടുപ്രാര്‍ത്ഥന എന്നിവയ്ക്ക് നേതൃത്വം നല്‍കും.   

അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍. ഉല്‍ബോധന പ്രഭാഷണം നടത്തും. സയ്യിദ് ശിഹാബുദ്ധീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍അമാനി കൊടുവള്ളി, സയ്യിദ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് യഹ് യ തങ്ങള്‍, ബി. കെ അഹമ്മദ് മുസ്ലിയാര്‍ കുണിയ, ആബിദ് സഖാഫി മൗവ്വല്‍, അബ്ദുല്‍ റഹ്മാന്‍ ബാഖവി കുണിയ, ബശീര്‍ ഹിമമി സഖാഫി പെരുമ്പള, ഹാരീസ് സഖാഫി, മുഹമ്മദ് ശമീര്‍ അമാനി,ഉമര്‍ സഖാഫി മൗവ്വല്‍, മുഹമ്മദ് ഹനീഫ് സഅദി പെരിയ, അബ്ദുല്‍ ഖാദര്‍ സഖാഫി,  പുത്തൂര്‍ മുഹമ്മദ് കുഞ്ഞി ഹാജി തൊട്ടി, കുഞ്ഞബ്ദുള്ള ഹാജി തൊട്ടി, അബ്ദുല്‍ ഖാദര്‍ ഹാജി ബാലടുക്കം, അലി പൂച്ചക്കാട്, കെ പി മുഹമ്മദ് കുഞ്ഞി ഹാജി പൂച്ചക്കാട്, അബ്ദുല്‍ സത്താര്‍ പെരിയ, ഷാഫി ബി എ, കുണിയ, അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ കുണിയ,  അബ്ദുല്‍ റഷീദ് ഹാജി,  അബ്ദുല്‍ റഷീദ് പെരിയ,  അശ്‌റഫ് കെ എ കുണിയ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. 


SHARE THIS

Author:

0 التعليقات: