Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി; ഹര്‍ജി തള്ളി സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page























തിരുവനന്തപുരം: തിരുവല്ലം പനത്തുറയ്ക്ക് സമീപത്തെ കുറ്റിക്കാട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വിദേശവനിതയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കും. ലിഗയുടെ മൃതദേഹം സ്വദേശമായ ലിത്വനിയയിലേക്ക് എത്തിക്കാനുള്ള നടപടിക്രമങ്ങളെല്ലാം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. ലിഗയുടെ കുടുംബത്തിന് അടിയന്തര സഹായമായി അഞ്ചു ലക്ഷം രൂപയും നല്‍കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. 

ജീര്‍ണിച്ച നിലയില്‍ കാണപ്പെട്ട മൃതദേഹം പോത്തന്‍കോട്ടുനിന്നു കാണാതായ ലിത്വനിയ സ്വദേശി ലിഗ (33) യുടേതാണെന്നു ബന്ധുക്കള്‍ തിരിച്ചറിഞ്ഞിരുന്നു. ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസ്, സഹോദരി ഇലിസ് എന്നിവര്‍ തിരുവല്ലത്തെ കുറ്റിക്കാട്ടിലെത്തിയാണു മൃതദേഹം തിരിച്ചറിഞ്ഞത്. ലിഗയുടെ തലമുടി, വസ്ത്രങ്ങള്‍, ശരീരത്തിലെ തിരിച്ചറിയല്‍ പാടുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണു മരിച്ചത് ലിഗയാണെന്നു സ്ഥിരീകരിച്ചത്. 

കൂടുതല്‍ സ്ഥിരീകരണത്തിനായി ഡിഎന്‍എ പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ലിഗ എങ്ങനെ കുറ്റിക്കാട്ടില്‍ എത്തിയെന്നതില്‍ ദുരൂഹതകള്‍ ഉണ്ട്. കൊലപാതക സാധ്യത പോലീസ് തള്ളിക്കളയുന്നില്ല.

വിഷാദ രോഗത്തിനു ചികിത്സയ്ക്കായി പോത്തന്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ എത്തിയ ലിഗയെ ഒരു മാസം മുന്‍പാണ് കാണാതായത്. പോത്തന്‍കോട്ടുനിന്നു ലിഗ ഓട്ടോറിക്ഷയില്‍ കോവളത്തെത്തിയിരുന്നുവെന്നു പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, പിന്നീട് ഇവരെക്കുറിച്ചു വിവരമൊന്നും ലഭിച്ചിരുന്നില്ല.

Leave A Reply