കൊച്ചി: വിദേശ വനിത ലിഗയുടെ സഹോദരി ഇലീസയെ സഹായിക്കാനെന്ന പേരില്‍ പണം പിരിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാലയ്ക്കെതിരെ അന്വേഷണം. അശ്വതി അനധികൃത പണപ്പിരിവ് നടത്തിയെന്ന് കോവളം പനങ്ങോട് സ്വദേശി അനില്‍കുമാറാണ് പരാതിപ്പെട്ടത്. 3.8 ലക്ഷം രൂപ ഇത്തരത്തില്‍ അശ്വതി പിരിച്ചെടുത്തെന്നും.
സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് ലഭിച്ച പരാതിയില്‍ പറയുന്നു ഐ.ജി.മനോജ് എബ്രഹാമിന് കേസ് കൈമാറി. അടുത്തിടെ 5 ഏക്കര്‍ ഭൂമി വാങ്ങാന്‍ അഡ്വാന്‍സ് നല്കിതയത് അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു.
കൂടാതെ വിദേശവനിതയെ കാണാതായത് സംബന്ധിച്ച പരാതി പറയാനെത്തിയ തങ്ങളോട് മുഖ്യമന്ത്രിയും ഡി.ജി.പിയും മോശമായി പെരുമാറിയെന്ന അശ്വതി ജ്വാലയുടെ ആരോപണം വിവാദമായിരുന്നു. പിന്നീട് അശ്വതി പറഞ്ഞത് കള്ളമാണെന്ന് തെളിഞ്ഞിരുന്നു. ഇവര്‍ ചെന്നു എന്ന് പറയുന്ന ദിവസം മുഖ്യമന്ത്രി ഓഫീസില്‍ എത്തിയിരുന്നില്ല എന്നതാണ് സത്യം