Latest News :
...
Home » , , , » ജസ്റ്റിസ് ലോയയുടെ ദൂരുഹ മരണത്തില്‍ പ്രത്യേക അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി

ജസ്റ്റിസ് ലോയയുടെ ദൂരുഹ മരണത്തില്‍ പ്രത്യേക അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി

Written By Muhimmath News on Thursday, 19 April 2018 | 12:03
























ന്യൂഡല്‍ഹി: സൊഹ്‌റാബുദ്ദീന്‍ വ്യാജഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന സിബിഐ കോടതി ജസ്റ്റിസ് ബി എച്ച് ലോയയുടെ ദൂരുഹ മരണത്തില്‍ പ്രത്യേക അന്വേഷണമില്ലെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ തള്ളിയത്. ഗൂഢലക്ഷ്യങ്ങളുള്ള ഹര്‍ജികള്‍ നിരുത്സാഹപ്പെടുത്തണമെന്ന് കോടതി പറഞ്ഞു.

ജസ്റ്റിസ് ലോയുടെ ദൂരുഹ മരണത്തില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട നല്‍കിയ ഹര്‍ജിയില്‍ യാതൊരു അടിസ്ഥാനവുമില്ല. മൂന്നു ജഡ്ജിമാര്‍ക്ക് ഒപ്പമാണ് ജസ്റ്റിസ് ലോയ നാഗ്പൂരിലെ ഗസ്റ്റ് ഹൗസില്‍ താമസിച്ചത്. ഒരു വിവാഹ ചടങ്ങില്‍ ഒരുമിച്ചാണ് ഇവര്‍ പങ്കെടുത്തത്. ഈ ജഡ്ജിമാര്‍ക്കു യാതൊരു അസ്വസ്ഥതയുമില്ലെന്ന് അവര്‍ പിന്നീട് മൊഴി നല്‍കിയിരുന്നു. അവരെ അവിശ്വസിക്കേണ്ട കാര്യമില്ല.

പൊതുതാത്പര്യ ഹര്‍ജികള്‍ വ്യക്തിതാത്പര്യത്തിനും രാഷ്ട്രീയ താത്പര്യത്തിനും വേണ്ടി വിനയോഗിക്കുന്നത് ശരിയായ നടപടിയില്ല. ഈ കേസില്‍ കോടതി മുന്നിലെത്തിയ ചില അഭിഭാഷകരെ പേരെടുത്ത് കോടതി വിമര്‍ശിച്ചു. ഇവര്‍ക്കതിരെ കോടതിലക്ഷ്യ നടപടി സ്വീകരിക്കേണ്ടതാണ്. പക്ഷേ തത്കാലം സ്വീകരിക്കുന്നില്ലെന്നും സുപ്രീം കോടതി പറഞ്ഞു. ഈ അഭിഭാഷകര്‍ കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജിയുടെ പേരില്‍ പ്രശ്‌നങ്ങളുണ്ടെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത് കോടതിയുടെ അന്തസ് കളങ്കപ്പെടുത്തതിന് കാരണമായെന്ന് കോടതി നിരീക്ഷിച്ചു. പ്രശാന്ത് ഭൂഷണ്‍,ദൂഷ്യന്ത് ദാവെ തുടങ്ങിയവരെയാണ് കോടതി വിമര്‍ശിച്ചത്.

അമിത് ഷാ പ്രതിയായ കേസിലെ ജഡ്ജിയായിരുന്നു ബി എച്ച് ലോയ. കേസിന്റെ വിചാരണയില്‍ പങ്കെടുക്കുന്നതിന് അമിത് ഷാ വന്നിരുന്നില്ല. കേസ് ഡിസംബറില്‍ പരിഗണിക്കുമ്പോള്‍ അമിത് ഷാ ഹാജാരാക്കണമെന്ന് ലോയ ഉത്തരവിട്ടിരുന്നു. അതിനിടെയാണ് വിവാഹത്തില്‍ പങ്കെടുക്കുന്നതിന് നവംബര്‍ 30 ന് ജസ്റ്റിസ് ലോയ നാഗ്പൂരില്‍ പോകുന്നതും ദൂരുഹ സാഹചര്യത്തില്‍ മരിക്കുകയും ചെയുന്നത്. ഇതാണ് സംഭവത്തിന്റെ ദൂരുഹത വര്‍ധിപ്പിച്ചത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved