Latest News :
യുവതി പ്രവേശിച്ചെന്ന് സംശയം: ശബരിമലയില്‍ വീണ്ടും പ്രതിഷേധം
Home » , , » മലപ്പുറത്ത് ഭര്‍ത്താവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റില്‍

മലപ്പുറത്ത് ഭര്‍ത്താവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റില്‍

Written By Muhimmath News on Sunday, 29 April 2018 | 14:47



മലപ്പുറം: ഭര്‍ത്താവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റില്‍. മലപ്പുറം പോത്തഞ്ചേരി സ്വദേശി ബഷീറിനെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ സുബൈദ അറസ്റ്റിലായത്. രണ്ടാഴ്ച മുമ്പാണ് ബഷീര്‍ ആസിഡ് ആക്രമണത്തിന് ഇരയായത്. തുടര്‍ന്ന് ഏപ്രില്‍ 21 ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് മരിച്ചു.


കുറച്ചുദിവസങ്ങളായി സുബൈദ പോലീസ് കസ്റ്റഡിയിലായിരുന്നു. ഭര്‍ത്താവിന് പലസ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. ഇത് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി മുഖത്ത് ആസിഡ് ഒഴിച്ച് വികൃതമാക്കുകയായിരുന്നു ലക്ഷ്യമെന്ന് സുബൈദ പോലീസിനോട് പറഞ്ഞു. കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും സുബൈദ പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved