Latest News :
...
Home » » മുക്കുപണ്ടം പണയം വച്ച് പണം തട്ടി കേസ്: രണ്ട് സ്ത്രീകള്‍ക്കെതിരെ കേസ്

മുക്കുപണ്ടം പണയം വച്ച് പണം തട്ടി കേസ്: രണ്ട് സ്ത്രീകള്‍ക്കെതിരെ കേസ്

Written By Muhimmath News on Thursday, 12 April 2018 | 11:45
























മഞ്ചേശ്വരം: സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്തുവെന്ന പരാതിയില്‍ മഞ്ചേശ്വരം പോലീസ് രണ്ട് സ്ത്രീകള്‍ക്കെതിരെ കേസെടുത്തു. ഉപ്പളയിലെ സീനത്ത്, മഞ്ചേശ്വരത്തെ ഖദീജ എന്നിവര്‍ക്കെതിരെയാണ് കേസ്. 

സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ ഉപ്പള, മഞ്ചേശ്വരം ശാഖകളില്‍ സ്വര്‍ണമെന്ന് പറഞ്ഞ് മുക്കുപണ്ടം വച്ച് രണ്ടു പേര്‍ പണം വാങ്ങി കബളിപ്പിച്ചുവെന്നാണ് കേസ്. ഉപ്പളയിലെ സ്ഥാപനത്തില്‍ നിന്ന് സീനത്ത് 60,000 രൂപയും മഞ്ചേശ്വരത്തെ സ്ഥാപനത്തില്‍ നിന്ന് ഖദീജ 67,000 രൂപയും തട്ടിയെടുത്തെന്നാണ് പരാതി. ഫെബ്രുവരി, മാര്‍ച്ച് മാസത്തില്‍ നടന്ന സംഭവത്തില്‍ ഫൈനാന്‍സ് സ്ഥാപനത്തിന്റെ മാനേജര്‍മാരായ മധുശ്രീ, പീറ്റര്‍ എന്നിവരുടെ പരാതിയിലാണ് കേസ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved