Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പോലീസില്‍ കൂട്ട സ്ഥലംമാറ്റം; കാസര്‍കോട് എസ് പി യായി ജെയിംസ് ജോസഫിനെ നിയോഗിച്ചു; ഡോ എ ശ്രീനിവാസ കണ്ണൂര്‍, കാസര്‍കോട് ക്രൈംബ്രാഞ്ച് മേധാവി

404

We Are Sorry, Page Not Found

Home Page

മൊഗ്രാല്‍ പുത്തൂര്‍: കോട്ടക്കുന്ന് മര്‍കസുല്‍ മൈമന്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മേമ്മൊറിയല്‍ സ്റ്റഡി സെന്ററില്‍ മാസന്തോറും നടക്കുന്ന അസ്മാഹുല്‍ ഹുസ്‌നാ ദുആ മജ്‌ലിസും മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ അഹ്ലുലുസ്സുന്ന വല്‍ ജമാഅത്തിന് ആത്മീയ നേതൃത്വം നല്‍കിയിരുന്ന എന്‍.എം ഉസ്മാന്‍ ഉസ്താദ് അനുസ്മരണവും വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് കോട്ടക്കുന്ന് മര്‍കസുല്‍ മൈമന്‍ ക്യാമ്പസില്‍ വെച്ച് നടക്കും.

വൈകുന്നേരം 5 മണിക്ക് മഹളറത്തുല്‍ ബദ്‌രിയ്യ മജ്‌ലിസ് നടക്കും. മഗ് രിബ് നിസ്‌ക്കാരാനന്തരം ഉസ്മാന്‍ ഉസ്താദ് അനുസ്മരണ പ്രഭാഷണം. തുടര്‍ന്ന് നടക്കുന്ന അസ്മാഹുല്‍ ഹുസ്‌നാ ദുആ മജ്‌ലിസിന് സഈദ് സഅദി കോട്ടക്കുന്ന് നേതൃത്വം നല്‍കും. സമാപന കൂട്ടുപ്രാര്‍ത്ഥനയ്ക്ക് സയ്യിദ് ബദ്‌റുദ്ധീന്‍ അല്‍ഹാഷിം തങ്ങള്‍ കിന്നിങ്കാര്‍ നേതൃത്വം നല്‍കും.

അബ്ദുല്‍ സലാം സഅദി, അബ്ദുല്‍ റസ്സാഖ് സഖാഫി കോട്ടക്കുന്ന്, സുലൈമാന്‍ സഖാഫി ദേശാങ്കുളം, മുസ്ത്തഫ ഹനീഫി, ഹക്കീം സഖാഫി മജല്‍, ശെഫീഖ് ഹിമമി സഖാഫി കോട്ടക്കുന്ന്, ശെഫീഖ് സഅദി, തമീം അഹ്‌സനി മജല്‍, സ്വാലിഹ് ജൗഹരി ഗട്ടമനേ, ഓഫ് ഹാജി, അബൂബക്കര്‍ ഹാജി, മുക്രി അബ്ദുള്ള കുഞ്ഞി ഹാജി തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും

Leave A Reply