Latest News :
...
Home » , » മൈമന്‍ ടേബിള്‍ ടോക്കിന് ഉജ്ജ്വല സമാപ്തി

മൈമന്‍ ടേബിള്‍ ടോക്കിന് ഉജ്ജ്വല സമാപ്തി

Written By Muhimmath News on Tuesday, 10 April 2018 | 17:48


മൊഗ്രാല്‍ പുത്തൂര്‍: കോട്ടക്കുന്ന് മര്‍കസുല്‍ മൈമന്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച ടേബിള്‍ ടോക്കിന് പ്രൗഡോജ്വല സമാപ്തി.
വൈകുന്നേരം 7 മണിക്ക് സഈദ് സഅദി കോട്ടക്കുന്നിന്റെ അദ്ധ്യക്ഷതയില്‍ കാസറഗോഡ് എസ്.ഐ അജിത് കുമാര്‍ ടേബിള്‍ ടോക്ക് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരി വ്യാപനം എന്ന വിഷയത്തില്‍ കരീം മാസ്റ്റര്‍ പറപ്പാടി കീ നോറ്റ് അവതരിപ്പിച്ചു.

 അബ്ദുല്‍ റസ്സാഖ് സഖാഫി മോഡേറട്ടായുള്ള ചര്‍ച്ചയില്‍ സുലൈമാന്‍ കരിവള്ളൂര്‍, അസീസ് കടപ്പുറം, മുജീബ് കമ്പാര്‍, നജീബ് കുന്നില്‍, ഇരുട്ടി മുഹമ്മദ്, ജീലാനി കല്ലങ്കൈ, ബാബു രാജ്, നൗഫല്‍ ഉളിയത്തടുക്ക, യൂനുസ് തളങ്കര, സഫ്വാന്‍ കുന്നില്‍, ആബിദ് കുന്നില്‍, സഫീര്‍ ബദര്‍ നഗര്‍, ത്വാഹിര്‍ ഹാജി, എ.കെ കമ്പാര്‍, സുലൈമാന്‍ കുഞ്ചാര്‍, അബ്ബാസ് കുഞ്ചാര്‍, അബ്ദുള്ള ദേശാങ്കുളം, ഇര്‍ഷാദ് തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു. 
അബ്ദുല്‍ സലാം സഅദി സ്വാഗതവും ഫാറൂഖ് മൊഗര്‍ നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved