Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » , , , , » മര്‍കസ് ഡേ ഏപ്രില്‍ പതിനെട്ടിന്

മര്‍കസ് ഡേ ഏപ്രില്‍ പതിനെട്ടിന്

Written By Muhimmath News on Sunday, 15 April 2018 | 14:25



കോഴിക്കോട്:  മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യയുടെ സ്ഥാപക ദിനമായ ഏപ്രില്‍ 18 വിപുലമായ പരിപാടികളോടെ മര്‍കസ് ഡേ ആയി കാമ്പസില്‍ നടത്താന്‍ തീരുമാനിച്ചു. മര്‍കസ് നാല് പതിറ്റാണ്ടായി മുന്നോട്ടു വെക്കുന്ന വിദ്യാഭ്യാസ, സാമൂഹിക ശാക്തീകരണ, സേവന മേഖലകളില്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കുന്ന പുതിയ പദ്ധതികള്‍ മര്‍കസ് ഡേയില്‍ പ്രഖ്യാപിക്കും.
     
1978 ഏപ്രില്‍ പതിനെട്ടിന് ലോകപ്രശസ്ത ഇസ്‌ലാമിക പണ്ഡിതനും ഗ്രന്ഥകാരനുമായ മക്കയിലെ സയ്യിദ് മുഹമ്മദ് അലവി മാലികി മക്കയുടെ തിരുകരങ്ങളിലൂടെയാണ് മര്‍കസിനു ശിലപാകിയത്. തുടര്‍ന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടത്തിയ ധൈഷണികവും ആത്മീയവുമായ മുന്നേറ്റം ഇന്ത്യന്‍ മുസ്‌ലിംകളുടെ വൈജ്ഞാനിക മുന്നേറ്റത്തെ അസാമാന്യമായി സ്വാധീനിച്ച സ്ഥാപനമെന്ന തലത്തിലേക്ക് മര്‍കസിനെ മാറ്റുകയായിരുന്നു. ഇന്ത്യയിലെ 22 സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസിനു 39000 വിദ്യാര്‍ഥികള്‍ പഠിക്കുന്നു. ഒരു കോടി ആളുകളിലേക്ക് കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ വ്യത്യസ്!തമായ സേവന പദ്ധതികളുടെ ഫലമെത്തിക്കാനും മര്‍കസിനായി.
          
മര്‍കസ് ഡേയുടെ ഭാഗമായി രാജ്യത്തെ വിവിധ മര്‍കസ് കാമ്പസുകളില്‍ വൈവിധ്യമാര്‍ന്ന ചടങ്ങുകള്‍ നടക്കും. മര്‍കസ് പ്രധാന കാമ്പസില്‍ നടക്കുന്ന പരിപാടി രാവിലെ പതിനൊന്നു മണിക്ക് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. മത  സാമൂഹിക രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ സംബന്ധിക്കും.
       
മര്‍കസ് ഡേയുടെ ഭാഗമായി നടക്കുന്ന പ്രധാന കാമ്പസില്‍ നടക്കുന്ന വ്യത്യസ്ത പദ്ധതികളെക്കുറിച്ച്  അവസാന ഘട്ട അവലോകനം നടത്താന്‍ മര്‍കസ് കാമ്പസില്‍ ചേര്‍ന്ന യോഗം സി.പി ഉബൈദുല്ല സഖാഫി ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ ഹാജി കിഴക്കോത്ത്, മൂസ്സ ഹാജി, അക്ബര്‍ ബാദുഷ സഖാഫി, റശീദ് പുന്നശ്ശേരി, മഹമൂദ്, ശമീം കല്‍പ്പേനി, യൂസഫ് നൂറാനി, കോയ സഖാഫി , ലുഖ്മാന്‍ സഖാഫി കരുവാരക്കുണ്ട് എന്നിവര്‍ പങ്കെടുത്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved