Latest News :
...
Home » , , , , » ആസിഫയുടെ സഹോദരി ഇനി മര്‍കസിന്റെ തണലില്‍

ആസിഫയുടെ സഹോദരി ഇനി മര്‍കസിന്റെ തണലില്‍

Written By Muhimmath News on Sunday, 29 April 2018 | 11:34


കശ്മീര്‍: കത്വയിലെ ആസിഫബാനുവിന്റെ സഹോദരി ദന അക്തറിന്റെ തുടര്‍പഠനം ഇനി മര്‍കസിന്റെ പരിരക്ഷയില്‍.
ഏഴാം ക്ലാസ് വരെ പഠനം നടത്തിയ ദനക്ക് രക്ഷിതാക്കളുടെ താല്‍പര്യപ്രകാരം, മര്‍കസിന്റെ മേല്‍നോട്ടത്തില്‍ ജമ്മു കാശ്മീരില്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലുമൊരു സ്‌കൂളില്‍ പ്രവേശനം നല്‍കും.

നാടോടികളായ ബക്കര്‍വാള്‍ സമുദായത്തിനു വേണ്ടി ജമ്മു കശ്മീര്‍ സര്‍ക്കാര്‍ നടത്തുന്ന,വര്‍ഷത്തില്‍ ആറുമാസം മാത്രം പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലൊന്നിലാണ് ദന ഏഴാം തരം വരെയും പഠനം നടത്തിയത്.മുഖ്യധാരാ സ്‌കൂളുകളില്‍ ഇതേ ക്ലാസില്‍ പഠനം നടത്തുന്നതിന് യോഗ്യതക്കാവശ്യമായ പ്രത്യേക പരിശീലനം നല്‍കിയതിനു ശേഷമായിരിക്കും ദനക്ക് മര്‍കസിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന YES INDIA FOUNDATION സ്‌കൂളുകളിലൊന്നില്‍ പ്രവേശനം നല്‍കുക.


കൊല്ലപ്പെട്ട ആസിഫയുടെ കുടുംബം ഉള്‍പ്പടെയുള്ള പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ നിയമസാക്ഷരത നല്‍കുന്നതിനാവശ്യമായ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിനു മര്‍കസ് ലോ കോളജ് ലീഗല്‍ എയ്ഡ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ ജമ്മുവില്‍ ചേര്‍ന്ന ലീഗല്‍ ലിറ്ററസി ഫോറം യോഗത്തില്‍, മര്‍കസ് നേതൃതത്തിന്റെ നിര്‍ദ്ദേശ പ്രകാരം YES INDIA FOUNDATION ഡയറക്ടര്‍ ഷൗക്കത്ത് ബുഖാരിയാണ് ഈ വിവരം അറിയിച്ചത്. ഹയര്‍സെക്കണ്ടറി പൂര്‍ത്തിയാക്കിയതിനുശേഷം,ആവശ്യമെങ്കില്‍ കേരളത്തില്‍ തുടര്‍ പഠനത്തിനു സൗകര്യമൊരുക്കുമെന്നും അദ്ധേഹം അറിയിച്ചു.

ജില്ലാ പ്രിന്‍സിപ്പള്‍ ജഡ്ജ് സയ്യിദ് സര്‍ഫ്രാസ് ഹുസൈന്‍ ഷാ യോഗത്തിനു നേതൃത്വം നല്‍കി. അഡ്വ: സമദ് പുലിക്കാട്, പ്രമുഖ അഭിഭാഷകര്‍, നിയമവിദ്യാര്‍ത്ഥികള്‍, പൊതുപ്രവര്‍ത്തകര്‍ പങ്കെടുത്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved