Latest News :
യുവതി പ്രവേശിച്ചെന്ന് സംശയം: ശബരിമലയില്‍ വീണ്ടും പ്രതിഷേധം
Home » , , , , » ജുനൈദിന്റേത് സമുദായത്തിന് അഭിമാനകരമായ നേട്ടം: കാന്തപുരം

ജുനൈദിന്റേത് സമുദായത്തിന് അഭിമാനകരമായ നേട്ടം: കാന്തപുരം

Written By Muhimmath News on Sunday, 29 April 2018 | 15:02


കോഴിക്കോട്:  സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഇരുനൂറാം  റാങ്ക് നേടിയ വേങ്ങര ഊരകം സ്വദേശി പുത്തന്‍പീടിയേക്കല്‍ മുഹമ്മദ് ജുനൈദ്  അനുഗ്രഹം തേടി  മര്‍കസില്‍  കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരെ സന്ദര്‍ശിച്ചു. സമുദായത്തിന് അഭിമാനകരമായ നേട്ടമാണ് ജുനൈദ് കൈവരിച്ചെതെന്നും രാജ്യത്തെ മികച്ചരീതിയില്‍ സേവനം ചെയ്യാന്‍ സാധിക്കട്ടെയെന്നും കാന്തപുരം ആശീര്‍വദിച്ചു.

മര്‍കസിന്റെ ഉപഹാരവും കാന്തപുരം ജുനൈദിന് കൈമാറി. പിതാവ് ജബ്ബാര്‍ ബാഖവി, ഊരകം അബ്ദുറഹ്മാന്‍ സഖാഫി തുടങ്ങിയവര്‍ ജുനൈദിനെ അനുഗമിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved