Latest News :
...
Home » , , , » മസ്ജിദ് അലിയ്യുല്‍ അഹ്ദലില്‍ നിസ്‌ക്കാര ആരംഭവും മജ്‌ലിസുല്‍ അഹ്ദലിയ്യയും മെയ് 6 ന്

മസ്ജിദ് അലിയ്യുല്‍ അഹ്ദലില്‍ നിസ്‌ക്കാര ആരംഭവും മജ്‌ലിസുല്‍ അഹ്ദലിയ്യയും മെയ് 6 ന്

Written By Muhimmath News on Tuesday, 10 April 2018 | 17:31


കാസര്‍ഗോഡ്: പുത്തിഗെ മുഹിമ്മാത്ത് എ.കെ.ജി.നഗറില്‍ പുനര്‍ നിര്‍മ്മാണം നടന്ന് കൊണ്ടിരിക്കുന്ന മസ്ജിദ് അലിയ്യുല്‍ അഹ്ദലിലെ ഒന്നാം നിലയില്‍  മെയ് 6 ന് നിസ്‌ക്കാരം ആരംഭിക്കും. ജുമഅനിസ്‌ക്കാര ആരംഭവും മസ്ജിദിന്റെ ഔദ്യോഗിക ഉദ്ഘാടനവും വിപുലമായി റബീഉല്‍ അവ്വലില്‍ മസ്ജിദിന്റെ പണികള്‍ പൂര്‍ണ്ണമായും പൂര്‍ത്തിയായതിന് ശേഷം നടക്കുമെന്ന് സംഘാടകര്‍ പത്രക്കുറിപ്പില്‍  
 അറിയിച്ചു.

മെയ് 6 ന് ളുഹര്‍ നിസ്‌കാരത്തിന് ഹംസ സഖാഫി കുട്ടശ്ശേരി ബാങ്ക് വിളിക്കും. ളുഹര്‍ നിസ്‌ക്കാരത്തിന് സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് അഹമ്മദ് മുനീര്‍ അഹ്ദല്‍ തങ്ങള്‍ നേതൃത്വം നല്‍കും. മസ്ജിദിന്റെ വഖഫ് ആക്കല്‍ കര്‍മ്മത്തിന് സയ്യിദ് മുഹമ്മദ് ഹബീബ് അഹ്ദല്‍ തങ്ങള്‍ നേതൃത്വം വഹിക്കും.

ളുഹര്‍ നിസ്‌ക്കാരാന്തരം നടക്കുന്ന സയ്യിദ് ത്വാഹിര്‍ അഹ്ദല്‍ തങ്ങള്‍ 12ാമത് ആണ്ട് നേര്‍ച്ചക്ക് സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുല്‍ റസാഖ് സൈനി എകെജി.നഗര്‍, ഷാഫി സഅദി, നാസര്‍ ബായാര്‍, ഹുസൈന്‍ ഹാജി, ബി ഇ മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ ഖാദര്‍, പി. എം.മുഹമ്മദ് അലി, ഇസ്മായില്‍ മുന്നൂര്‍, ഹമീദ് മൗലവി ദേളി, അഷ്‌റഫ് പള്ളത്തൂര്‍ എന്നിവര്‍ നേതൃത്വം നല്‍കും.


പ്രസ്തുത പരിപ്പാടിയില്‍ മുസ്ഥഫ കര്‍ന്നൂര്‍, അബ്ദുല്‍ അസീസ് ബര്‍ലാഡം, അബദുല്ല മുഗു, ഇ. കെ. അബ്ദുല്‍ അസീസ്, നൗഫല്‍ ഇഞ്ചിനീയര്‍, ഫാറൂഖ് കമ്പാര്‍, മുഹമ്മദ് ഗുണാജെ, അഷ്‌റഫ് സഖാഫി, അബൂബക്കര്‍ ഗുഡ, ഹാഫിള്‍ മിഖ്ദാദ് ഹിമമി, സലീത്ത് മുഹിമ്മാത്ത് നഗര്‍, അമീന്‍ മുഹിമ്മാത്ത്, ഡി.കെ. മുഹമ്മദ് ഹനീഫ്, മൊയ്തീന്‍, മുഖ്ത്താര്‍, സജ്ജാദ്, സാബിര്‍, ഗഫൂര്‍, ആശിഖ്, ശെഹീര്‍, പൊടിച്ച, എന്നിവര്‍ സംബന്ധിച്ച് ആശംസയര്‍പ്പിക്കും


അസര്‍ നിസ്‌ക്കാരാന്തരം നടക്കുന്ന മജ്‌ലിസുല്‍ അഹ്ദലിയ്യക്ക് സയ്യിദ് ഹുസൈനുല്‍ അമീന്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ശെഫീഖ് അല്‍ ഹാദി തങ്ങള്‍, സയ്യിദ് ഷറഫുദ്ധീന്‍ ഹൈദ്രോസ് തങ്ങള്‍, കബീര്‍ ഹിമമി സഖാഫി ഗോളിയടുക്ക, ഹാരിസ് ഹിമമി സഖാഫി പരപ്പ, സി.അബ്ദുല്‍ ഖാദര്‍ കമ്മില്‍ സഖാഫി മൊഗ്രാല്‍, ഹമീദ് ബാവ, അബ്ദുല്‍ ഖാദര്‍ സഖാഫി ചിനാല ദാറുല്‍ നജാത്ത്, അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി, അബ്ബാസ് സഖാഫി കാവുംപുറം, സലാം സഅദി കൊട്ടക്കുന്ന്, നാസര്‍ ഷാര്‍ജ എന്നിവര്‍ നേതൃത്വം നല്‍കും.

സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് ഫഖറുദ്ധീന്‍ ഹദ്ദാദ് തങ്ങള്‍ നേതൃത്വം വഹിക്കും. മഗരിബിന് ശേഷം ശാക്കിര്‍ ബാഖവി മമ്പാടിന്റെ പ്രഭാഷണവും നടക്കും.

പ്രസ്തുത പരിപ്പാടിയില്‍ ഉമര്‍ സഖാഫി കര്‍ണൂര്‍, ബി. എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, സി.അബ്ദുല്ല മുസ്ല്യാര്‍, ഇബ്രാഹിം അഹ്‌സനി, കബീര്‍ സഅദി, മുഹമ്മദ് അബൂ സ്വാലിഹ് മുസ്ല്യാര്‍, കലന്തര്‍ മൗലവി, മജീദ് മുഗു റോഡ്, ഷാഹുല്‍ മുഗു റോഡ്, ഇസ്മായില്‍ ഹാജി, ഹാജി സി.ഐ.അമീര്‍ അലി ചൂരി, സി എച്ച് .മുഹമ്മദ് കുഞ്ഞി പടല്‍ അന്തുഞ്ഞിമൊഗര്‍, സി എന്‍ അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, അബ്ദുല്ല മുഗാരിക്കണ്ടം, അലി സുലൈമാന്‍ ഹാജി, ഹമീദ് ഹാജി കബക്ക, അബ്ദുല്‍ ലത്വീഫ് വൈലത്തൂര്‍, ബീരാന്‍ മരിക്കാര്‍ കുട്ടി, ഫ്രണ്ട്‌സ് അബൂബക്കര്‍, കോടി അബ്ദുല്‍ റഹ്മാന്‍ മുസ്ല്യാര്‍, ഇ കെ മുഹമ്മദ് കുഞ്ഞി, അറന്തോട് മുഹമ്മദ് ഹാജി, പി ബി അബൂബക്കര്‍, മഹ്മൂദ് തൈരെ, മുത്തലിബ്, ബായാര്‍ ബഷീര്‍ ഹാജി, ഹംസ മൊഗ്രാല്‍ സ്റ്റോര്‍, എന്നിവര്‍ സംബന്ധിക്കും.

ശേഷം ആയിരങ്ങള്‍ക്ക് അനദാനത്തോടെ പരിപ്പാടി സമാപ്പിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved