Latest News :
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അറസ്റ്റില്‍
Home » , , » കാസര്‍കോട് മാധ്യമ പ്രവര്‍ത്തകന് വെട്ടേറ്റു; പ്രകോപനം ചൂതാട്ട മാഫിയയെ കുറിച്ചുള്ള വാര്‍ത്ത

കാസര്‍കോട് മാധ്യമ പ്രവര്‍ത്തകന് വെട്ടേറ്റു; പ്രകോപനം ചൂതാട്ട മാഫിയയെ കുറിച്ചുള്ള വാര്‍ത്ത

Written By Muhimmath News on Tuesday, 3 April 2018 | 21:22


കാസര്‍ഗോഡ്:  മലബാര്‍ വാര്‍ത്ത ലേഖകനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ സേതു ബങ്കളത്തിന് വെട്ടേറ്റു.നീലേശ്വരം 
തളിയില്‍ ക്ഷേത്രത്തിന് സമീപത്താണ് ആക്രമണം. ചൂതാട്ട മാഫിയെ കുറിച്ചുള്ള വാര്‍ത്തയാണ് ആക്രമണത്തിന് കാരണമെന്ന് സൂചന. സംഭവത്തില്‍ പുതുക്കൈ സ്വദേശി മിഥുനെതിരേസേതുവിന്റെ മൊഴി പ്രകാരം നീലേശ്വരം പോലീസ് കേസ്സെടുത്തു. 

ഗുരുതരമായി പരിക്കേറ്റ സേതു ബങ്കളത്തിനെ നീലേശ്വരം തേജ്വസിനി ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. നേരത്തെ കേരള കൗമുദിയുടെ കാസര്‍ഗോഡ് ജില്ലാ ലേഖകനായിരുന്നു സേതു ബങ്കളം.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved