Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » , , , » കശ്മീരില്‍ ഇന്ന് പിഡിപി ഉന്നതതല യോഗം; ബിജെപിയുമായുള്ള ബന്ധം ഉലയുന്നു

കശ്മീരില്‍ ഇന്ന് പിഡിപി ഉന്നതതല യോഗം; ബിജെപിയുമായുള്ള ബന്ധം ഉലയുന്നു

Written By Muhimmath News on Saturday, 14 April 2018 | 10:34
























ശ്രീനഗര്‍: കത്‌വ പീഡനക്കേസില്‍ പ്രതിഷേധം ശക്തമായതോടെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി വിളിച്ചു ചേര്‍ത്ത പിഡിപി ഉന്നത തലയോഗം ശനിയാഴ്ച നടക്കും. കഴിഞ്ഞ ദിവസം പ്രതികളെ പിന്തുണച്ച സംസ്ഥാനത്തെ രണ്ട് ബിജെപി മന്ത്രിമാര്‍ രാജിവെച്ചിരുന്നു. അതിനിടെ ഉന്നാവോ പീഡനക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത ഉത്തര്‍പ്രദേശ് എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.


ഉന്നാവോ, കത്!വ പീഡനക്കേസുകളില്‍ രാജ്യവ്യാപകമായി കടുത്ത പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയായിരുന്നു കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പ്രതികരിച്ചത്. രണ്ട് ദിവസമായി രാജ്യത്ത് ചര്‍ച്ച ചെയ്യുന്ന വിഷയം പരിഷ്‌കൃത സമൂഹത്തിന് നാണക്കേട് ആണെന്നും ഇരകള്‍ക്ക് നീതി ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

കത് വ പീഡനക്കേസിലെ പ്രതികള്‍ക്കായി തെരുവിലിറങ്ങിയ ജമ്മുവിലെ രണ്ട് ബിജെപി എംഎല്‍എമാര്‍ വെള്ളിയാഴ്ച രാജിവെച്ചിരുന്നു. ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ ആവശ്യപ്രകാരമാണ് രാജിയെന്നാണ് സൂചന. ഇതോടെ ജമ്മു കശ്മീരിലെ ബിജെപി പിഡിപി സര്‍ക്കാരിന്റെ ഭാവിയും ആശങ്കയിലായി. വിഷയത്തില്‍ പിഡിപിയുടെ ഉന്നത തല യോഗം ശനിയാഴ്ച നടക്കും. ബിജെപിക്ക് എതിരെ കടുത്ത നിലപാട് എടുത്ത് മുഖം രക്ഷിക്കണം എന്ന ആവശ്യം യോഗത്തില്‍ ഉയരുമെന്നാണ് സൂചന. എന്നാല്‍ പിഡിപിയെ അനുനയിപ്പിക്കാന്‍ അമിത് ഷായുടെ നിര്‍ദേശ പ്രകാരം ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവ് സംസ്ഥാനത്തെത്തിയിട്ടുണ്ട്.

 ഇതിനിടെ, ഉന്നാവോ പീഡനക്കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിന്റെ അറസ്റ്റ് കഴിഞ്ഞ ദിവസം സിബിഐ രേഖപ്പെടുത്തിയിരുന്നു. കസ്റ്റഡിയില്‍ എടുത്ത് 15 മണിക്കൂറിന് ശേഷമായിരുന്നു അറസ്റ്റ്. എംഎല്‍എയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അറസ്റ്റു വൈകുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെയും സിബിഐയെയും അലഹബാദ് ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved