Latest News :
...
Home » , , » ശക്തമായ കാറ്റും മഴയും; താജ്മഹലിന്റെ തൂണ് തകര്‍ന്നുവീണു

ശക്തമായ കാറ്റും മഴയും; താജ്മഹലിന്റെ തൂണ് തകര്‍ന്നുവീണു

Written By Muhimmath News on Thursday, 12 April 2018 | 12:20
























ന്യൂ ഡല്‍ഹി: താജ് മഹലിന്റെ തൂണ് തകര്‍ന്നുവീണു. ആഗ്രയില്‍ ബുധനാഴ്ച്ച പെയ്ത ശക്തമായ മഴയിലും കാറ്റിലുമാണ് താജ് മഹലിന്റെ തെക്കുഭാഗത്തുള്ള പ്രവേശന കവാടത്തിന്റെ തൂണ് തകര്‍ന്നത്. 

100 കിലാമീറ്റര്‍ വേഗതയിലുള്ള കാറ്റിലാണ് 12 അടി ഉയരത്തിലുള്ള തൂണ് നിലംപൊത്തിയത്. നേരത്തെ സമീപത്തെ ഫാക്ടറികളിലെ പുക മൂലം താജ്മഹലിന് കേടുപാടുകള്‍ സംഭവിക്കുന്നതായും മതിലുകള്‍ ദ്രവിക്കുന്നതായും കണ്ടെത്തിയിരുന്നു.

ഉത്തര്‍പ്രദേശിന്റെ വിവിധഭാഗങ്ങളില്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. സംസ്ഥാനത്ത് മഴ കനത്ത നാശനഷ്ടം വിതയ്ക്കുകയാണെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved