Latest News :
...
Home » » ഇന്ന് വിവാഹം നടക്കാനിരിക്കെ വസ്ത്രം വാങ്ങാനാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ യുവാവിനെ കാണാതായതായി പരാതി

ഇന്ന് വിവാഹം നടക്കാനിരിക്കെ വസ്ത്രം വാങ്ങാനാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ യുവാവിനെ കാണാതായതായി പരാതി

Written By Muhimmath News on Sunday, 1 April 2018 | 17:21


വിദ്യാനഗര്‍: ഇന്ന് വിവാഹം നടക്കാനിരിക്കെ വസ്ത്രം വാങ്ങാനാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ യുവാവിനെ കാണാതായതായി പരാതി. ചട്ടഞ്ചാല്‍ കാവുംപള്ളത്തെ രാമന്റെ മകന്‍ സുരേഷി(38)നെയാണ് കാണാതായത്. 28ന് രാവിലെ ഏഴ് മണിയോടെ വസ്ത്രം വാങ്ങാന്‍ ടൗണിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല. 

സഹോദരി ഭാര്‍ഗവി നല്‍കിയ പരാതിയില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു. സുരേഷിന്റെ വിവാഹം ഇന്ന് തലപ്പാടിയിലെ ഒരു ഓഡിറ്റോറിയത്തില്‍ നടക്കാനിരുന്നതായിരുന്നു. അതിനിടെയാണ് സുരേഷിനെ കാണാതായത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved