Latest News :
Home » , » എം എം സി സി പടന്നക്കാട്: ജലീല്‍ കെ പടന്നക്കാട് ചെയര്‍മാന്‍, സിദ്ധീഖ് ബിന്‍ മൂസ കണ്‍വീനര്‍

എം എം സി സി പടന്നക്കാട്: ജലീല്‍ കെ പടന്നക്കാട് ചെയര്‍മാന്‍, സിദ്ധീഖ് ബിന്‍ മൂസ കണ്‍വീനര്‍

Written By Muhimmath News on Sunday, 1 April 2018 | 18:05


അബുദാബി: നീലേശ്വരം പടന്നക്കാട് മെഹബൂബ് മില്ലത്ത് ചാരിറ്റബിള്‍ സെന്റര്‍ യു എ ഇ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജലീല്‍ കെ പടന്നക്കാടിനെ വീണ്ടും ചെയര്‍മാനായി 2018-19 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റിയാണ് നിലവില്‍ വന്നത്. ദുബൈ എവര്‍ ഫൈന്‍ റെസ്റ്റാറ്റാന്റില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ജനറല്‍ കണ്‍വീനറായി സിദ്ധീഖ് ബിന്‍ മൂസ, ട്രഷററായി ജമാല്‍  എന്നിവരെ തിരഞ്ഞെടുത്തു. 

ഭാരവാഹികളായി യൂനുസ് പടന്നക്കാട് , മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവരെ വൈസ് ചെയര്‍മാന്‍മാരായും അഫ്‌സല്‍,ഷഹീര്‍ എന്‍ പി, ഷമീര്‍ എന്‍ പി എന്നിവരെ കണ്‍വീനര്‍മാരായി  തിരഞ്ഞെടുത്തു. 

കഴിഞ്ഞ വര്‍ഷങ്ങളില്‍ സെന്റര്‍ നടത്തിയ സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വരും വര്‍ഷങ്ങളിലും  വിപുലമായി നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സംഘടനയുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ മഹര്‍ ബൈത്തുന്നൂര്‍ പദ്ധതികളിലൂടെ പ്രദേശത്തു നിര്‍ധനരായ മൂന്നു കുടുംബങ്ങള്‍ക്ക് വീടുകള്‍ കൈമാറുകയും, പത്തോളം പെണ്‍കുട്ടികളുടെ വിവാഹം നടത്തുകയും നിര്‍ധനരായ രോഗികള്‍ക്കും അശരണരായ ആളുകള്‍ക്കും സ്വാന്തനം പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ട് 

കാസറഗോഡ് ജില്ലയുടെ സാമൂഹിക കാരുണ്യ പ്രവര്‍ത്തന രംഗത്തു തിളക്കമാര്‍ന്ന പ്രവര്‍ത്തനം നടത്താന്‍ സംഘടനക്ക് കഴിഞ്ഞതായും ഭാരവാഹികള്‍ അറിയിച്ചു. എം എം സി സി കേന്ദ്ര കമ്മിറ്റി ട്രഷര്‍  മുഹമ്മദ് അഷ്‌കര്‍ അലി മുഖ്യ അതിഥിയായിരുന്നു. സമീര്‍ എന്‍ പി നന്ദി പറഞ്ഞു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved