Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ചര്‍ച്ച പൊളിഞ്ഞു; അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി സമരം

404

We Are Sorry, Page Not Found

Home Page


മൊഗ്രാല്‍: സന്തോഷ് ട്രോഫി നേടിയ കേരള ടീമിന്റെ മാനേജര്‍ പദവി അലങ്കരിക്കുക വഴി മൊഗ്രാലിന്റെ ഫുട്‌ബോള്‍ പെരുമ വാനോളമുയര്‍ത്തിയ പി.സി.ആസിഫ്, ദേശീയ കാര്‍ റാലി ചാമ്പ്യന്‍ പട്ടം അഞ്ച് തവണ മാറോടണച്ച് കായിക കൈരളിയുടെ ഇതിഹാസമായി മാറിയ മൂസ ഷരീഫ്, ജില്ലാ സീനിയര്‍ ഡിവിഷന്‍ ക്രിക്കറ്റ് ലീഗില്‍ നാലാം തവണയും ജേതാക്കളായ പി.സി സി പെര്‍വാഡ് എന്നിവര്‍ക്ക് സ്വീകരണം നല്‍കാന്‍ മൊഗ്രാല്‍ ദേശീയവേദി യോഗം തീരുമാനിച്ചു.

17ന് ചൊവ്വാഴ്ചാഴ്ച വൈകിട്ട് 7 മണിക്ക് മൊഗ്രാല്‍ ടൗണിലാണ്  സ്വീകരണ പരിപാടി. ഡെന്മാര്‍ക്ക് ആര്‍ഹ്യൂസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും രസതന്ത്ര ശാസ്ത്രത്തില്‍ നടത്തിയ ഗവേഷണത്തിലൂടെ മേരി ക്യൂറി അവാര്‍ഡിന് അര്‍ഹനായ മൊഗ്രാല്‍ സ്വദേശി ഡോ.സജേഷ് പി തോമസ് , വിവിധ പ്രൊഫഷണല്‍ ലീഗുകളിലേക്ക് ഫുട്‌ബോള്‍ താരങ്ങളെ റിക്രൂട്ട് ചെയ്യുന്ന ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഏജന്‍സിയായ  ഇന്‍വെന്റീവ് സ്‌പോര്‍ട്ട്‌സിന്റെ ഇന്ത്യന്‍ പ്രതിനിധിയായി നിയമനം ലഭിച്ച മൊഗ്രാല്‍ ദേശീയവേദി വൈസ്.പ്രസിഡന്റ്: ഷക്കീല്‍ അബ്ദുല്ല  എന്നിവരെ ചടങ്ങില്‍ വെച്ച് ഉപഹാരം നല്‍കി അനുമോദിക്കും. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും.

യോഗത്തില്‍ പ്രസിഡന്റ് ടി.കെ അന്‍വര്‍ അധ്യക്ഷത വഹിച്ചു. ഷക്കീല്‍ അബ്ദുല്ല,എം.എം റഹിമാന്‍, സിദ്ദീഖ് റഹിമാന്‍, ഖാദര്‍ മാസ്റ്റര്‍, ഇസ്മയില്‍ മൂസ, ശിഹാബ് മാസ്റ്റര്‍, ജാഫര്‍ സാദിഖ്, ബി.കെ.മുനീര്‍, മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, അന്‍വര്‍ അഹ്മദ്, എം.എസ്.മുഹമ്മദ്, എം പി എ ഖാദര്‍, നാഫിഹ്.എം.എം പ്രസംഗിച്ചു. സെക്രട്ടറി റിയാസ് മൊഗ്രാല്‍ സ്വാഗതവും, ട്രഷറര്‍ മുഹമ്മദ് അബ്‌കോ നന്ദിയും പറഞ്ഞു

Leave A Reply