Latest News :
...
Home » , » ഇശല്‍ ഗ്രാമത്തിന്റെ യശസ്സുയര്‍ത്തിയ പ്രതിഭകള്‍ക്ക് മൊഗ്രാല്‍ ദേശീയവേദി സ്വീകരണം നല്‍കി.

ഇശല്‍ ഗ്രാമത്തിന്റെ യശസ്സുയര്‍ത്തിയ പ്രതിഭകള്‍ക്ക് മൊഗ്രാല്‍ ദേശീയവേദി സ്വീകരണം നല്‍കി.

Written By Muhimmath News on Wednesday, 18 April 2018 | 18:04



മൊഗ്രാല്‍: ദേശീയ-അന്തര്‍ദേശീയ രംഗങ്ങളില്‍ മികവ് ചൂടിയ മൊഗ്രാലിലെ പ്രതിഭകള്‍ ആദരം ഏറ്റുവാങ്ങിയപ്പോള്‍  ഇശല്‍ ഗ്രാമത്തിന് മറക്കാനാവാത്ത സുദിനമായി. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച മൊഗ്രാലിലെ പ്രതിഭകള്‍ക്ക്  മൊഗ്രാല്‍ദേശീയവേദി ഒരുക്കിയ സ്വീകരണ ചടങ്ങാണ് ഒരു നാടിന്റെ തന്നെ യശസ്സുയര്‍ന്ന ചടങ്ങായി മാറിയത്.
സന്തോഷ് ട്രോഫി നേടിയ കേരള ടീമിന്റെ മാനേജര്‍ പദവി അലങ്കരിക്കുക വഴി മൊഗ്രാലിന്റെ ഫുട്‌ബോള്‍ പെരുമ വാനോളമുയര്‍ത്തിയ പി.സി.ആസിഫ്, ദേശീയ കാര്‍ റാലി ചാമ്പ്യന്‍ പട്ടം അഞ്ച് തവണ മാറോടണച്ച് കായിക കൈരളിയുടെ അഭിമാനമായി മാറിയ മൂസ ഷരീഫ്, ജില്ലാ സീനിയര്‍ ഡിവിഷന്‍ ക്രിക്കറ്റ് ലീഗില്‍ നാലാം തവണയും ജേതാക്കളായ പി.സി സി പെര്‍വാഡ്, ഡെന്മാര്‍ക്ക് അര്‍ഹൂസ് യൂണിവേഴ്‌സിറ്റി യൂറോപ്പിലെ യുവ ശാസ്ത്രജ്ഞന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ മേരി ക്യൂറി അവാര്‍ഡിന് അര്‍ഹനായ മൊഗ്രാല്‍ സ്വദേശി ഡോ.സജേഷ് പി തോമസ് , വിവിധ പ്രൊഫഷണല്‍ ലീഗുകളിലേക്ക് ഫുട്‌ബോള്‍ താരങ്ങളെ റിക്രൂട്ട് ചെയ്യുന്ന ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഏജന്‍സിയായ  ഇന്‍വെന്റീവ് സ്‌പോര്‍ട്ട്‌സിന്റെ ഇന്ത്യന്‍ പ്രതിനിധിയായി നിയമനം ലഭിച്ച മൊഗ്രാല്‍ ദേശീയവേദി വൈസ്.പ്രസിഡന്റ്:ഷക്കീല്‍ അബ്ദുല്ല  എന്നിവരെയാണ് ഉപഹാരം നല്‍കി അനുമോദിച്ചത്. 

വ്യവസായ പ്രമുഖന്‍ യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്തു.മൊഗ്രാല്‍ ദേശീയവേദി പ്രസിഡന്റ്:ടി.കെ അന്‍വര്‍ അധ്യക്ഷത വഹിച്ചു. കാസറഗോഡ് പ്രസ് ക്ലബ് പ്രസിഡന്റ്: ടി എ ഷാഫി മുഖ്യാതിഥിയായിരുന്നു. കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം ബി എന്‍ മുഹമ്മദലി , ഹമീദ് സ്പിക്,മാഹിന്‍ മാസ്റ്റര്‍, നിസാര്‍ പെര്‍വാഡ്, ടി.എം ഷുഹൈബ്, സിദ്ദീഖ് റഹിമാന്‍ ,നാസിര്‍ മൊഗ്രാല്‍, കുത്തിരിപ്പ് മുഹമ്മദ്, സി.എം.ഹംസ ,ടി.എം നവാസ്.ടി.എ കുഞ്ഞഹമ്മദ്  പ്രസംഗിച്ചു. പി.സി.ആസിഫ്,മൂസ ഷരീഫ്, തോമസ് പി ജോസഫ് ,ഷക്കീല്‍ അബ്ദുല്ല, പി.എച്ച് ലത്തീഫ് എന്നിവര്‍ മറുപടി പ്രസംഗം നടത്തി.

ജന.സെക്രട്ടറി കെ പി മുഹമ്മദ് സ്വാഗതവും,ട്രഷറര്‍ മുഹമ്മദ് അബ്‌കോ നന്ദിയും പറഞ്ഞു


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved