Latest News :
...
Home » , , , , , » ലഹരി വിമുക്ത സമൂഹത്തിന്റെ നിര്‍മ്മിതിക്കായി രക്ഷിതാക്കള്‍ ജാഗ്രത പലിക്കണം; ഖലീല്‍ തങ്ങള്‍

ലഹരി വിമുക്ത സമൂഹത്തിന്റെ നിര്‍മ്മിതിക്കായി രക്ഷിതാക്കള്‍ ജാഗ്രത പലിക്കണം; ഖലീല്‍ തങ്ങള്‍

Written By Muhimmath News on Monday, 2 April 2018 | 19:32


പുത്തിഗെ: ഭാവിയുടെ സ്വപ്‌നങ്ങളായ യുവ തലമുറ വ്യാപകമായി ലഹരിക്കടിമപ്പെടുന്ന സാഹചര്യം വരാനിരിക്കുന്ന സാംസ്‌കാരിക ജീര്‍ണ്ണതയുടെ അശുഭകരമായ സൂചനകളാണെന്ന് കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ തങ്ങള്‍ കടലുണ്ടി പറഞ്ഞു. 



സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ 12ാം ഉറൂസ് മുബാറക്, മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിന്റെയും പ്രചാരണ ഭാഗമായി മുഹിമ്മാത്തില്‍ സംഘടിപ്പിച്ച സ്‌നേഹ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.


കോളേജുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ച് ലഹരിമാഫിയകള്‍ സജീവമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. രക്ഷിതാക്കളുടെ നിതാന്ത ജാഗ്രതയിലൂടെ മാത്രമേ ധാര്‍മ്മികതയിലൂന്നിയ ലഹരി വിമുക്ത സമൂഹ നിര്‍മ്മിതി സാധ്യമാവുകയുള്ളൂവെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

അബ്ദുല്‍ ഗഫൂര്‍ ബാഖാവിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ , സയ്യിദ് ഇസ്മായില്‍ ബാഫഖി തങ്ങള്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ് ലിയാര്‍, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മൂസ സഖാഫി കളത്തൂര്‍ സ്വാഗതവും ഉമര്‍ സഖാഫി കൊമ്പോട് നന്ദിയും പറഞ്ഞു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved