Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു

404

We Are Sorry, Page Not Found

Home Page
പുത്തിഗെ: കഠ് വയില്‍ എട്ടുവയസു കാരിയെ കൂട്ടമാനഭംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ ഘാതകര്‍ക്കെതിരെ കടുത്ത ശിക്ഷ നല്‍കാന്‍ ഭരണകൂടം നടപടി യെടുക്കണമെന്ന് ഇശാഅത്തുസ്സുന്ന സ്റ്റുഡന്റ്‌സ് അസോസിയേഷന്‍.

മതേതര ഇന്ത്യയുടെ അജണ്ടകളെ പിഴുതെറിഞ്ഞ് നീതിപാലകര്‍ നടത്തുന്ന അതിക്രമങ്ങള്‍ മനുഷ്യമനസ്സിനു സങ്കല്‍പിക്കാന്‍പോലും സാധിക്കാത്തതാണെന്നും ഇത്തരത്തിലുള്ള പൈശാചിക പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും വിഷയാവതരണം നടത്തി മുഹിമ്മാത്ത് ഖുര്‍ആന്‍ റിസര്‍ച്ച് മുദരീസ് സുലൈമാന്‍ ശാമില്‍ ഇര്‍ഫാനി പ്രസ്താവിച്ചു.
ഇന്ത്യയില്‍ നടമാടിക്കൊണ്ടിരിക്കുന്ന ഇത്തരത്തിലുള്ള നീചപ്രവണതകള്‍ക്കെതിരെ മുഹിമ്മാത്ത് ശരീഅത്ത് കോളേജ് വിദ്യാര്‍ത്ഥി സംഘടനയായ ഇശാഅത്തുസ്സുന്ന സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ മുഹിമ്മാത്ത് നഗറില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സയ്യിദ് ജുനൈദ് അല്‍ രിഫാഇ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമത്തില്‍ അബ്ദുന്നാഫി ഗോളിയടുക്കം സ്വാഗതവും ബാസിത്ത് ഉജിര നന്ദിയും പറഞ്ഞു. 

Leave A Reply