Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » , , , , , » മുഹിമ്മാത്ത് അഹ്ദല്‍ തങ്ങള്‍ ഉറൂസ് മുബാറക്; പന്തലിന്ന് കാല്‍ നാട്ടി; വെള്ളിയാഴ്ച വിളംബര ദിനം

മുഹിമ്മാത്ത് അഹ്ദല്‍ തങ്ങള്‍ ഉറൂസ് മുബാറക്; പന്തലിന്ന് കാല്‍ നാട്ടി; വെള്ളിയാഴ്ച വിളംബര ദിനം

Written By Muhimmath News on Wednesday, 18 April 2018 | 20:01


പുത്തിഗെ: ഏപ്രില്‍ 26,27,28 തിയ്യതികളില്‍ നടക്കുന്ന മുഹിമ്മാത്ത് സ്ഥാപന ശില്‍പ്പിയും പ്രമുഖ ആത്മീയ പണ്ഡിതനുമായ സയ്യിദ് ത്വഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ഉറൂസ് മുബാറക്കിന് വിപുലമായ പന്തല്‍ ഉയര്‍ന്നു. 

പന്തലിന്റെ കാല്‍നാട്ടല്‍ കര്‍മ്മം സ്വഗതസംഘം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട നിര്‍വ്വഹിച്ചു.

പ്രവാസി കുടുംബ സംഗമം, ഖത്മുല്‍ ഖുര്‍ആന്‍, സവാനീഹേ അഹ്ദല്‍, ഇലല്‍ ഹബീബ്, മജ്‌ലിസുര്‍റാത്തിബ്, മഹഌറത്തുല്‍ ബദ് രിയ്യ, മുല്‍തഖന്നൂര്‍ ബോധന സംഘമം തുടങ്ങിയ പരിപാടി മൂന്ന് ദിവസങ്ങളിലായി നടക്കും.

ബെള്ളിപ്പാടി അബ്ദുല്ല മുസ് ലിയാര്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ഇത്തിഹാദ് മുഹമ്മദ് ഹാജി, അബ്ദുല്‍ റഹ്മാന്‍ മുസ് ലിയാര്‍ കോടി, ബി വി അബൂബക്കര്‍, അബ്ബാസ് സഖാഫി വളാഞ്ചേരി, കെ എം കളത്തൂര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, ഇബ്രാഹിം സഖാഫി, അബൂബക്കര്‍ സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved