Latest News :
...
Home » , , , , , » മുഹിമ്മാത്ത് സമ്മേളനം: മഹല്ല് പ്രഭാഷണങ്ങള്‍ സജീവമാകുന്നു

മുഹിമ്മാത്ത് സമ്മേളനം: മഹല്ല് പ്രഭാഷണങ്ങള്‍ സജീവമാകുന്നു

Written By Muhimmath News on Thursday, 19 April 2018 | 16:29


പുത്തിഗെ: മുഹിമ്മാത്ത് സമ്മേളനവും ശൈഖുനാ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ മഖാം ഉറൂസും വിളംബരം ചെയ്തുകൊണ്ടുള്ള മഹല്ല് പ്രഭാഷണങ്ങള്‍ സജീവമാകുന്നു. ഇതുവരെ അമ്പതു മഹല്ലുകളുല്‍ പ്രഭാഷണങ്ങള്‍ പൂര്‍ത്തിയായി. ജില്ലയിലെ പ്രമുഖ പ്രഭാഷകരാണ് ഇതിന് നേതൃത്വം നല്‍കുന്നത്. അഭൂത പൂര്‍വ്വമായ സ്വീകാര്യതയാണ് പ്രഭാഷണങ്ങള്‍ക്ക് മഹല്ലുകളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. 

ഇന്നലെ നീലേശ്വരം അഴിത്തലയില്‍ നടന്ന മഹല്ല് സംഗമത്തില്‍ റഫീഖ് സഅദി ദേലംപാടി പ്രഭാഷണം നടത്തി. അബൂബക്കര്‍ ബാഖവി അധ്യക്ഷത വഹിച്ചു. കുഞ്ഞബ്ദുല്ല സഅദി ഉദ്ഘാടനം ചെയ്തു. ഹാഫിള് നദീര്‍ അശ്‌റഫി സ്വാഗതവും സിദ്ദീഖ് ഹിമമി നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved