Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page
പുത്തിഗെ: ഏപ്രില്‍ 26 മുതല്‍ 28 വരെ നടക്കുന്ന മുഹിമ്മാത്ത് സനദ്ദാന സമ്മേളനത്തിന്റെയും സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ഉറൂസ് നേര്‍ച്ചയുടെയും ഭാഗമായുള്ള പ്രവാസി കുടുംബ സംഗമം 24ന് (ചൊവ്വാഴ്ച) നടക്കും.

രാവിലെ 10ന് നടക്കുന്ന സംഗമം സയ്യിദ് ഇസ്മാഈല്‍ ബാഫഖി തങ്ങള്‍ കൊയിലാണ്ടിയുടെ പ്രാര്‍ഥനയോടെ ആരംഭിക്കും. മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിക്കും. ഐ സി എഫ് ദുബായ് നാഷണല്‍ കമ്മിറ്റി സെക്രട്ടറി ഹമീദ് പരപ്പ ഉദ്ഘാടനം ചെയ്യും. ഡോ. മുഹമ്മദലി കോഴിക്കോട് വിഷയാവതരണം നടത്തും. 

സ്വാലിഹ് ഹാജി കുറ്റിക്കോല്‍, സി.എംഎ ചേരൂര്‍, അമീര്‍ ഹസ്സന്‍, ശരീഫ് പേരാല്‍, സുലൈമാന്‍ ഹാജി പള്ളപ്പാടി, മജീദ് കന്തല്‍, സിദ്ദീഖ് ഹാജി ഉളുവാര്‍, ശംസുദ്ദീന്‍ തോട്ടട, കുഞ്ചാര്‍ അബ്ബാസ് ഹാജി, ഉമര്‍ കോപ്പ, ഹിദായത്ത് മുഹമ്മദ്, ഇബ്‌റാഹിം സഖാഫി പയോട്ട, അബ്ദുല്‍ ഖാദിര്‍ ഹാജി ബംഗളൂരു, അബ്ദുസ്സലാം മുസ്ലിയാര്‍, ശാഫി സഅദി, അബ്ദുറഊഫ് തെക്കില്‍, അബ്ദുല്ല ഹാജി ഫ്രീ കുവൈത്ത്, സി. അബ്ദുല്ല ഹാജി ചള്ളങ്കയം, ഫൈസല്‍ നെല്ലിക്കട്ട, റസാഖ് ഹാജി മഞ്ഞനാടി, പാടി അബ്ദുല്ലക്കുഞ്ഞി ഹാജി, കെ.വൈ. അബ്ദുല്‍ ഖാദര്‍ ഹാജി, ശാഫി നെല്ലിക്കുന്ന്, ഹസന്‍ ചൗക്കി, ജസീര്‍ കന്തല്‍, ജാല്‍സൂര്‍ അബ്ദുല്ല ഹാജി, അശ്‌റഫ് ഗുഡ്ഡഗേരി, മുഹമ്മദ് ഹാജി പൈവളിഗെ, സിദ്ദീഖ് ഹാജി ആരിക്കാടി, അബ്ദുര്‍റഹ്മാന്‍ നജ്‌റാന്‍, ആര്‍.കെ. ഇബ്‌റാഹിം ഹാജി, മന്‍സൂര്‍ കളത്തൂര്‍, ഹമീദ് ഹാജി പുത്തൂര്‍, ഖാലിദ് ബംബ്രാണ തുടങ്ങിയവര്‍ സംബന്ധിക്കും. അബൂബക്കര്‍ കാമില്‍ സഖാഫി പാവൂരടുക്ക സ്വാഗതവും ഇബ്‌റാഹിം അഹ്‌സനി കുദിങ്കില നന്ദിയും പറയും.

രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് 9847869777, 9447395038, 9847515193 നമ്പറുകൡ ബന്ധപ്പെടണം. 

Leave A Reply