Latest News :
...
Home » , , , » സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അനുസ്മരണവും മഹല്ല് പ്രഭാഷണവും തിങ്കളാഴ്ച ആദൂരില്‍

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അനുസ്മരണവും മഹല്ല് പ്രഭാഷണവും തിങ്കളാഴ്ച ആദൂരില്‍

Written By Muhimmath News on Saturday, 21 April 2018 | 11:32

ആദൂര്‍: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ഉറൂസിനോടനുബന്ധിച്ച് നടത്തപ്പെടുന്ന മഹല്ല് പ്രഭാഷണം തിങ്കളാഴ്ച രാത്രി ഏഴുമണിക്ക് ആദൂര്‍ ചെക്‌പോസ്റ്റ് പരിസരത്ത് നടക്കും. മുനീര്‍ സഅദി നെല്ലിക്കുന്ന് മുഖ്യപ്രഭാഷണം നടത്തും. 

സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് യഹ് യല്‍ ഹൈദ്രോസി, സയ്യിദ് മുഹമ്മദ് തങ്ങള്‍, സിദ്ദീഖ് സഅദി കെ.എം, കെ എം ഹസൈനാര്‍ ഹാജി, എ എം. ഹസ്സന്‍ പള്ളം, ഹനീഫ തുടങ്ങിയവര്‍ സംബന്ധിക്കും. 

സമാപന കൂട്ടുപ്രാര്‍ഥനക്ക് സയ്യിദ് ബി കെ പൂക്കുഞ്ഞി തങ്ങള്‍ അല്‍ അഹ്ദല്‍ നേതൃത്വം നല്‍കും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved