Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , , , , , , , » സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങളെ മുഹിമ്മാത്തില്‍ ആദരിക്കുന്നു

സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങളെ മുഹിമ്മാത്തില്‍ ആദരിക്കുന്നു

Written By Muhimmath News on Sunday, 22 April 2018 | 15:04


കാസര്‍കോട്: കഴിഞ്ഞ അരനൂറ്റാണ്ട് കാലം കേരളത്തിലെ ഇസ്ലാമിക ചലനങ്ങള്‍ക്ക് ആത്മീയ ശോഭ പകര്‍ന്ന പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനുമായ സയ്യിദ് അലി ബാഫഖി തങ്ങളെ പുത്തിഗെ മുഹിമ്മാത്തില്‍ ആദരിക്കുന്നു. 
  
മുഹിമ്മാത്തില്‍ നടക്കുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ഉറൂസിന്റെ ഉദ്ഘാടനം വേദിയിലാണ് ഈ മാസം 26ന് രാവിലെ 10 മണിക്ക് ആദരവ് സമര്‍പ്പിക്കുന്നത്. സമസ്ത ഉപാധ്യക്ഷന്‍ എം അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ ആദരിക്കല്‍ ചടങ്ങിന് നേതൃത്വം നല്‍കും. 
   
കേരളത്തില്‍ പ്രസിദ്ധമായ ബാഫഖി സയ്യിദ് ഖബീലയിലെ മുതിര്‍ന്ന അംഗമായ തങ്ങള്‍ സുന്നി പ്രസ്ഥാനത്തിലെ പ്രധാന സംഘടനകളിലെല്ലാം നേതൃപരമായ സാന്നിദ്ധ്യമാണ്. നിലവില്‍ സമസ്തക്കു പുറമെ സുന്നി ജംഇയ്ത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡന്റ്, മര്‍കസ് പ്രസിഡന്റ്, വിദ്യാഭ്യാസ ബോര്‍ഡ് ഉപാധ്യക്ഷന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്നു. 
  
മുഹിമ്മാത്തിന്റെ ഉത്ഭവം മുതല്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ക്ക് ആത്മീയ തണലായി നില്‍ക്കുകയും സ്ഥാപന വളര്‍ച്ചയില്‍ നിര്‍ണായക പിന്തുണ നല്‍കുകയും ചെയ്തത് പരിഗണിച്ചാണ് ഉറൂസ് ഭാഗമായി ബാഫഖി തങ്ങളെ ആദരിക്കാന്‍ മുഹിമ്മാത്ത് ഭരണ സമിതി തീരുമാനിച്ചത്. 
  

ഇതു സംബന്ധമായി ചേര്‍ന്ന മുഹിമ്മാത്ത് കമ്മറ്റി യോഗത്തില്‍ വൈസ് പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ട്രഷറര്‍ ഹാജി അമീറലി ചൂരി, സെക്രട്ടറിമാരായ സയ്യിദ് മുനീര്‍ അഹ്ദല്‍, തങ്ങള്‍, എം അന്തുഞ്ഞി മൊഗര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, സുലൈമാന്‍ കരിവെള്ളൂര്‍, ബശീര്‍ പുളിക്കൂര്‍, ജനറല്‍ മാനജര്‍ ഉമര്‍ സഖാഫി കര്‍ണൂര്‍, സയ്യിദ് ഹബീബ് അഹ്ദല്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍, മൂസ സഖാഫി കളത്തൂര്‍, സി എം അബ്ദു റഹ്മാന്‍ മുസ്ലിയാര്‍ ചള്ളങ്കയം  തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved