Latest News :
...
Home » , , , , , » പ്രവാസി കുടുംബങ്ങളുടെ ക്ഷേമത്തിന് കൂടുതല്‍ ഫണ്ട് വകയിരുത്തണം മുഹിമ്മാത്ത് പ്രവാസി സംഗമം

പ്രവാസി കുടുംബങ്ങളുടെ ക്ഷേമത്തിന് കൂടുതല്‍ ഫണ്ട് വകയിരുത്തണം മുഹിമ്മാത്ത് പ്രവാസി സംഗമം

Written By Muhimmath News on Tuesday, 24 April 2018 | 20:21


പുത്തിഗെ: രാജ്യത്തിന് ഏറ്റവും കൂടുതല്‍ വിദേശ നാണ്യം നേടിത്തരികയും സാമ്പത്തിക സുസ്ഥികരതയിലേക്ക് നയിക്കുകയും ചെയ്ത പ്രവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമത്തിന് കൂടുതല്‍ ഫണ്ട് നീക്കി വെക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ശ്രദ്ധിക്കണമെന്ന് പുത്തിഗെ മുഹിമ്മാത്തില്‍ സമാപിച്ച പ്രവാസി കുടുംബ സംഗമം ആവശ്യപ്പെട്ടു. 
   
ജീവിതത്തിന്റെ നല്ലൊരു ഭാഗവും കുടുംബത്തെ വിട്ട് മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കുന്ന പ്രവാസികള്‍ തിരിച്ച് നാട്ടിലെത്തുമ്പോള്‍ ജീവിത വഴി മുട്ടുന്ന സാഹചര്യമാണ് ഇന്നുള്ളത്. തിരിച്ചു വരുന്നവര്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യമുണ്ടാക്കുന്നതിനുള്ള പദ്ധതികള്‍ ആവശ്യമാണ്. പ്രവാസി കുടുംബങ്ങളുടെ വിദ്യാഭ്യാസ സാമ്പത്തിക ഉന്നമനത്തിന് പുതിയ പദ്ധതികള്‍ തുടങ്ങുകയും നിലവിലുള്ളവ വിപുലപ്പെടുത്തുകയും വേണം. 
   മുഹിമ്മാത്തിനു കീഴില്‍ പ്രവാസി കുടുംബങ്ങളുടെ ആത്മീയവും വിദ്യാഭ്യാസപരവുമായ അഭിവൃദ്ധി ലക്ഷ്യം വെച്ച് നൂതന പദ്ധതികള്‍ നടപ്പിലാക്കാന്‍ പ്രവാസി സംഗമം തീരുമാനിച്ചു.  

മുഹിമ്മാത്തില്‍ ഉറൂസ് മുന്നോടിയായി സംഘടിപ്പിച്ച പ്രവാസി കുടുംബ സംഗമം ഐ. സി എഫ് യു എ ഇ നാഷണല്‍ സെക്രട്ടറി ഹമീദ് പരപ്പ ഉദ്ഘാടനം ചെയ്തു. ഡോ. മുഹമ്മദലി മാടായി വിഷായവതരണം നടത്തി. മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. സയ്യിദ് ഇസ്മായില്‍ ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി.
വിധ ഗള്‍ഫ് രാഷ്ട്രങ്ങളെ പ്രതിനീധീകരിച്ച്  സി എം എ ചേരൂര്‍, സിദ്ധീഖ് ഹാജി ഉളുവാര്‍, മുഹമ്മദ് മുസ് ലിയാര്‍ കാടമന, പാടി അബ്ദുല്ല കുഞ്ഞി ഹാജി, മുഹമ്മദ് ഉളുവാര്‍, ഹസ്സന്‍ അബ്ദല്ല ചൗക്കി, ലത്വീഫ് ഉളുവാര്‍, ബി എം അബ്ദുല്‍ ഖാദര്‍, അബ്ദുല്ല ഇ കെ, മജീദ് കന്തരല്‍, ശംസുദ്ദീന്‍ പൈക്ക, ലത്വീഫ് പുത്തിഗെ, ശിക്കന്തര്‍ കല്‍ക്കത്ത്, ആര്‍ കെ ഇബ്രാഹിം ഹാജി, നൗഫല്‍ കടന്നാപള്ളി, ഹസ്സന്‍ പള്ളപ്പാടി, റസ്സാഖ് ഹാജി മഞ്ഞനാടി, ജാസിര്‍ കന്തല്‍ തുടങ്ങിയവര്‍  ചര്‍ച്ചയില്‍ പങ്കെടുത്തു

അബൂബക്കര്‍ ഖാമില്‍ സഖാഫി സ്വാഗതം ആശംസിപ്പിച്ചു


പടം: മുഹിമ്മാത്തില്‍ ഉറൂസ് മുന്നോടിയായി സംഘടിപ്പിച്ച പ്രവാസി കുടുംബ സംഗമത്തില്‍ ഡോ. മുഹമ്മദലി മാടായി വിഷായവതരണം നടത്തുന്നു




Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved