Friday, 27 April 2018

ശൈഖുനാ കാന്തപുരം മുഹിമ്മാത്തിലെത്തി; സനദ് ദാനം ഇന്ന്; പ്രാര്‍ത്ഥനാ സമ്മേളനം ശനിയാഴ്ച


പുത്തിഗെ: മുഹിമ്മാത്തില്‍ നടക്കുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസിനും സനദ് ദാന മഹാസമ്മേളനത്തിനും സംബന്ധിക്കാന്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഖമറുല്‍ ഉലമ കാന്തപുരം ഉസ്താദ് മുഹിമ്മാത്തിലെത്തി.

കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനിലെത്തിയ ഖമറുല്‍ ഉലമക്ക് മുഹിമ്മാത്ത് സാരഥികളും പ്രവര്‍ത്തകരും ഹൃദ്യമായ വരവേല്‍പ്പ് നല്‍കി. 
ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് മുനീറുല്‍ അഹ്ദല്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, ഫത്താഹ് സഅദി, അബ്ബാസ് സഖാഫി മഞ്ചേരി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

വൈകിട്ട് ആറിനു നടക്കുന്ന സനദ് ദാന സമ്മേളനത്തില്‍ ഹിമമി ബിരുദം നേടിയ 36 വിദ്യാര്‍ത്ഥികള്‍ക്ക് ഖമറുല്‍ ഉലമ സനദ് നല്‍കും. 


SHARE THIS

Author:

0 التعليقات: