പുത്തിഗെ: മുഹിമ്മാത്ത് ഹാന്റി ക്രാഫ്റ്റ് വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച വിവിധ തരം ഉല്പന്നങ്ങളുടെ പ്രദര്‍ശനവും വിപണിയും മുഹിമ്മാത്ത് സമ്മേളന നഗരിയിലെത്തുന്നവര്‍ക്ക് വിസ്മയ കാഴ്ചയാവുന്നു. സ്ഥാപനത്തില്‍ പഠിക്കുന്ന കൊച്ചു കുരുന്നുകളുടെ നിര്‍മ്മാണ വാസന പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി മുഹിമ്മാത്ത് ആരംഭിച്ച ഹാന്റി ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യാപകന് ഹനീഫ ഹിംസാക് ആലമ്പാടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളാണ് വിവിധ തരം ഉല്പന്നങ്ങള് നിര്‍മ്മിക്കുന്നത്. വിവിധ തരം സോപ്പുകള്‍, വര്‍ണ്ണക്കുടകള്‍, മെഴുക്, ഡിറ്റര്‍ജെന്റ് പൗഡറുകള്‍, ഫെനോയില്‍, ചോക്ക്, ലിക്വഡ് എംപ്രോയിഡറി, ഫാബ്രിക് പെയിന്റ്, ഗ്ലാസ് പെയിന്റ്, പ്ലവര്‍, പേപര്‍ ഗ്രാഫ്റ്റ്, വേസ്റ്റ് മെറ്റീരിയല്‍, ഉല്പന്നങ്ങള്, സൂപ്പര്‍ വൈറ്റ് തുടങ്ങിയ വിവിധ ഉല്പന്നങ്ങള് ഹാന്റി ക്രാഫ്റ്റ് സ്ഥാപനത്തിന് കീഴില്‍ നിര്‍മ്മിച്ച് വരുന്നു.
മുഹിമ്മാത്ത് സമ്മേളന നഗരിയിലുള്ള മുഹിമ്മാത്ത് ഹാന്റിക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പ്രദര്‍ശന വില്‍പ്പനയുടെ സ്റ്റാള്‍ സയ്യിദ് മുഹമ്മദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി ആദ്യവില്‍പ്പന നടത്തി. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ ഉമര്‍ സഖാഫി കര്‍ന്നൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.