Latest News :
...
Home » , , , , , » മുഹിമ്മാത്ത് അഹ്ദല്‍ ഉറൂസ്; ഹിമമീസ് സന്ദേശ യാത്ര ഞാറാഴ്ച ആരംഭിക്കും

മുഹിമ്മാത്ത് അഹ്ദല്‍ ഉറൂസ്; ഹിമമീസ് സന്ദേശ യാത്ര ഞാറാഴ്ച ആരംഭിക്കും

Written By Muhimmath News on Saturday, 21 April 2018 | 20:14



കാസര്‍കോട് : ഏപ്രില്‍ 26,27,28 തിയ്യതികളില്‍ പുത്തിഗെ മുഹിമ്മാത്തില്‍ നടക്കുന്ന മുഹിമ്മാത്ത് അഹ്ദല്‍ ഉറൂസ് പ്രചരണാര്‍ത്ഥം ഹിമമീസ് അസോസിയേഷന്‍ കാസര്‍കോട് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന സന്ദേശ യാത്ര ഞാറാഴ്ച തൃക്കരിപ്പൂരില്‍ നിന്ന് ആരംഭിക്കും. ജാഥ രാവിലെ 9 മണിക്ക് ബീരിച്ചേരി മഖം സിയാറത്തോടെ തൃക്കരിപ്പൂര്‍ ടൗണില്‍ നിന്നും
ആരംഭിക്കും

ജാഥാ ക്യാപ്റ്റന്‍ സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ക്ക് സയ്യിദ് കെ പി എസ് തങ്ങള്‍ ബേക്കല്‍ പാതാക കൈമാറും, പടന്ന, ചെറുവത്തൂര്‍, നീലമ്പാറ പരപ്പ, കാഞ്ഞങ്ങാട്, പൂച്ചക്കാട്, മവ്വല്‍, ബേക്കല്‍ കളനാട്, മേല്‍പറമ്പ്, ചട്ടഞ്ചാല്‍ തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം കുണിയയില്‍ സമാപിക്കും. ജില്ലയില്‍ അമ്പത് കേന്ദ്രങ്ങളില്‍ പര്യാടനം നടത്തുന്ന ജാഥ ഏപ്രില്‍ 25ന് രാത്രി ബാപ്പാലിപ്പൊനത്ത് സമാപിക്കും. 

മുനീര്‍ ഹിമമി മാണിമൂല, ഹാരിസ് ഹിമമി പരപ്പ, കബീര്‍ ഹിമമി ഗോളിയടുക്ക, ബഷീര്‍ ഹിമമി പെരുമ്പള, അഷ്‌റഫ് ഹിമമി ഉളുവാര്‍, ഹസന്‍ ഹിമമി അറന്തോട്, ഹുസൈന്‍ ഹിമമി, സ്വദഖത്തുള്ള ഹിമമി, റാശിദ് ഹിമമി, സ്വഫ്വാന്‍ ഹിമമി, ശഹീദ് ഹിമമി, ഉമൈര്‍ ഹിമമി, തുടങ്ങിയവര്‍ ജാഥയില്‍ സ്തിരാംഗങ്ങളായിരിക്കും    

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved