Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » , , , , » മതനവീനവാദികള്‍ കാര്‍ന്നുതിന്നുന്നത് മതത്തിന്റെ അടിസ്ഥാന ശിലകളെ - പത്തപ്പിരിയം

മതനവീനവാദികള്‍ കാര്‍ന്നുതിന്നുന്നത് മതത്തിന്റെ അടിസ്ഥാന ശിലകളെ - പത്തപ്പിരിയം

Written By Muhimmath News on Saturday, 28 April 2018 | 20:51


പുത്തിഗെ: പാരമ്പര്യങ്ങളായി കൈമാറിവരുന്ന ആദര്‍ശ ഭദ്രതയെ ചോദ്യം ചെയ്ത് രംഗത്ത് വന്ന മതനവീനവാദികള്‍ മതത്തിന്റെ അടിസ്ഥന ശിലയെയാണ് കാര്‍ന്നുതിന്നാന്‍ ശ്രമിക്കുന്നതെന്ന് അബ്ദുര്‍റഷീദ് സഖാഫി പത്തപ്പിരിയം പറഞ്ഞു. സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 12ാം ഉറൂസ് മുബാറക് മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തില്‍ ബോധനം സെഷനില്‍ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ധേഹം.

മതനശീകരണമാണ് മതനവീനവാദികളുടെ ലക്ഷ്യം. ഓരോ കാലങ്ങളിലും കടന്നു വന്ന അവാന്തര വിഭാഗങ്ങളെ അതാതു കാലങ്ങളിലെ പണ്ഡിത സമൂഹം തുറന്നുകാട്ടിയിട്ടുണ്ട്. ചരിത്രപരമായ ആ ദൗത്യ നിര്‍വ്വഹണം നമ്മുടെ ആദര്‍ശ പാരമ്പര്യത്തെ സംരക്ഷിക്കുന്നതില്‍ വലീയ പങ്കാളിത്തമാണ് വഹിച്ചിട്ടുള്ളത് അദ്ധേഹം കൂട്ടിച്ചേര്‍ത്തു.  

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved